ഇതുവരെ കേരളത്തിൽ സമൂഹ്യവ്യാപനമില്ല; അടുത്തഘട്ടം സമ്പർക്കംവഴിയാകാം, ജാഗ്രതവേണം



തിരുവനന്തപുരം> സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനമാണ് അടുത്തഘട്ടമെന്നും ഇത്തരത്തില്‍ രോഗം പകര്‍ന്നവരുടെ എണ്ണം ഇതുവരെ പരിമിതമാണെന്നും മുഖ്യമന്ത്രി. സമ്പര്‍ക്കത്തെ ഭയപ്പെടണം. ആരോഗ്യപ്രവര്‍ത്തകര്‍ പ്രായാധിക്യമുള്ളവര്‍, ക്വാറന്റൈനിലുള്ളവര്‍ തുടങ്ങിയ രോഗസാധ്യതാ മുന്‍ഗണനാ വിഭാഗത്തില്‍ പെട്ടവരെ പരിശോധിക്കുന്നത് രോഗബാധ എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസിലാക്കാനാണ്.   സെന്റിനല്‍  സര്‍വയലന്‍സിന്റെ ഭാഗമായി മുന്‍ഗണനാവിഭാഗത്തില്‍ പെട്ട  5,630 സാമ്പിളാണ് ശേഖരിച്ചത്. അതില്‍ 5,340 എണ്ണം നെഗറ്റീവാണ്. ഇത്തരം പരിശോധനയില്‍ നാലുപേര്‍ക്ക് മാത്രം രോഗമുള്ളതായാണ് ഇതുവരെ രണ്ടെത്തയിത്.  സാമൂഹ്യ വ്യാപനം കേരളത്തില്‍ നടന്നിട്ടില്ല എന്നതാണ് കാണാന്‍ സാധിക്കുന്നത്. 'ബ്രേക് ദ ചെയിന്‍' നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലും ക്വാറന്റൈന്‍ നടപ്പാക്കുന്നതിലും നാം മുന്നേറി എന്നാണ് ഈ അനുഭവത്തില്‍ നിന്നും മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി   Read on deshabhimani.com

Related News