വികസന പ്രവര്‍ത്തനങ്ങളില്‍ കേരളം അന്തര്‍ദേശീയ അംഗീകാരം നേടി; യുഡിഎഫ് നേതാക്കള്‍ക്ക് ഈ നേട്ടം സഹിക്കാന്‍ കഴിയുന്നില്ല: മുഖ്യമന്ത്രി



കൊച്ചി> ബിജെപിയിലേയ്ക്ക് ആളുകളെ അയക്കുന്ന കേന്ദ്രമായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്താകെ കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃക്കാക്കര തെരഞ്ഞെടപ്പുമായി ബന്ധപ്പെട്ട്  എല്‍ഡിഎഫ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫിന്റെ ഭാവിയില്‍ ഘടകകക്ഷികള്‍ അങ്കലാപ്പിലാണ്. ചില യുഡിഎഫ് നേതാക്കള്‍ക്ക് കേരളത്തിന്റെ നേട്ടങ്ങള്‍ സഹിക്കുന്നില്ല.കേരളത്തിന്റെ വികസനത്തിന് തുരങ്കം വയ്ക്കാന്‍ കേന്ദ്രവും  ശ്രമിക്കുകയാണ്. പ്രതിസന്ധി ഘട്ടത്തില്‍ ഒരു സഹായവും ബിജെപി നല്‍കിയില്ല. സര്‍വതലസ്‌പര്‍ശിയായ സാമൂഹ്യ നീതിയില്‍ അധിഷ്ഠിതായ സമഗ്ര വികസനമാണ്‌ ലക്ഷ്യമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു   വികസന പ്രവര്‍ത്തനങ്ങളില്‍ കേരളം ദേശീയ അന്തര്‍ദേശീയ അംഗീകാരം നേടി. പ്രതിസന്ധി ഘട്ടത്തില്‍ ലോകരാഷ്ട്രങ്ങള്‍ നല്‍കിയ സഹായത്തിന്‌ കേന്ദ്രം തടയിട്ടു. എല്ലാ രീതിയിലും കേരളത്തെ ശ്വാസം മുട്ടിച്ചു. എന്നാല്‍, ദുരന്ത ഘട്ടത്തില്‍ തലയില്‍ കൈവച്ച് നിലവിളിച്ചിരിക്കുകയല്ല സര്‍ക്കാര്‍ ചെയ്‌തത്. മറിച്ച് നാടെങ്ങനെ മുന്നോട്ട് പോകണമെന്നതിനാണ് മുന്‍ഗണന നല്‍കിയത്. നമ്മുടെ നാടിന്റെ ക്ഷേമ പ്രവര്‍ത്തനത്തില്‍ ഒരു കുറവും ഉണ്ടായില്ല എന്നതായിരുന്നു അതിന്റെ ഫലം.  സകല പ്രയാസത്തിനിടയിലും നാട് വിവിധ രംഗത്ത് കുതിച്ചു. ഓരോന്നായി പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുമെന്നും മുഖ്യമന്ത്രി പൊതുയോഗത്തില്‍  വ്യക്തമാക്കി   Read on deshabhimani.com

Related News