മുഖ്യമന്ത്രിക്ക്‌ ഇന്ന്‌ പിറന്നാൾ; ആശംസകൾ നേർന്ന്‌ സ്‌റ്റാലിനും മമ്മൂട്ടിയും



തിരുവനന്തപുരം > ആഘോഷങ്ങളില്ലാതെ മുഖ്യമന്ത്രി പിണറായി വിജയന് ബുധനാഴ്‌ച എഴുപത്തിയെട്ടാം പിറന്നാൾ. ഇത്തവണയും പ്രത്യേക ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. ബുധനാഴ്‌ച ‌രാവിലെ മന്ത്രിസഭായോഗത്തിലും വിവിധ പദ്ധതികളുടെ അവലോകനയോഗത്തിലും പൊതു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. തൻ്റെ യഥാർത്ഥ ജന്മദിനം 1945 മെയ് 24 എന്ന് പിണറായി വിജയൻ തന്നെയായിരുന്നു അറിയിച്ചത്. തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും നടൻ മമ്മൂട്ടിയും മുഖ്യമന്ത്രിക്ക്‌ ഫെയ്‌സ്‌ബുക്കിലൂടെ ജന്മദിനാശംസകൾ നേർന്നു. "ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു പിണറായി വിജയ-ന് പിറന്നാള്‍ ആശംസകള്‍. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയ ഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ' - സ്‌റ്റാലിൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.   Read on deshabhimani.com

Related News