മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമം: അന്വേഷണത്തിന് പ്രത്യേക സംഘം



തിരുവനന്തപുരം> വിമാനത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍  പ്രത്യേക  സംഘത്തെ നിയമിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണ സംഘത്തിന്റെ ചുമതല. എസ്പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉള്‍പ്പെടെ അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് കേസിന്റെ മേല്‍നോട്ടം വഹിക്കും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയെ കൂടാതെ തിരുവനന്തപുരം ശംഖുമുഖം അസിസ്റ്റന്റ്‌  കമീഷണര്‍ ഡി കെ പ്യഥിരാജും സംഘത്തിലുണ്ട്‌   Read on deshabhimani.com

Related News