തളിപ്പറമ്പിൽ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി പിൽഗ്രിം ടൂറിസം സർക്യൂട്ട്: മന്ത്രി പി എ മുഹമ്മദ് റിയാസ്



തളിപ്പറമ്പ് > വിവിധ ആരാധനാലയങ്ങളെ ഉൾപ്പെടുത്തി തളിപ്പറമ്പ് മണ്ഡലത്തിൽ പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പാക്കുമെന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, തൃച്ചംബരം ശ്രീ കൃഷ്‌ണക്ഷേത്രം, നീലിയാർ കോട്ടം, ശ്രീവൈദ്യനാഥ ക്ഷേത്രം, തുടങ്ങിയ ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയാണ് പിൽഗ്രിം ടൂറിസം സർക്യൂട്ട് നടപ്പാക്കുക. ടൂറിസം സാധ്യതകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, ബോട്ട് ജെട്ടി, വെള്ളിക്കീൽ ഇക്കോ പാർക്ക്, തളിപ്പറമ്പ് താലൂക്ക് ഓഫീസ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. തദ്ദേശ സ്വയംഭരണമന്ത്രി എം വി ഗോവിന്ദൻ സന്നിഹിതനായി.   Read on deshabhimani.com

Related News