പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസ്‌: ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കും



കൊച്ചി> പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽനിന്ന്‌ മുസ്ലിംലീഗിലെ നജീബ്‌ കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ്‌ ചോദ്യംചെയ്‌ത്‌ ഇടത്‌ സ്വതന്ത്രൻ കെ പി എം മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്‌ച പരിഗണിക്കാൻ മാറ്റി.  ജസ്‌റ്റിസ്‌ ബദറുദ്ദീനാണ്‌ കേസ്‌ പരിഗണിക്കുന്നത്‌. 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇതിൽ 300 വോട്ടെങ്കിലും തനിക്ക് ലഭിക്കുമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ്‌ മുസ്‌തഫ ഹർജി നൽകിയത്‌. തപാൽവോട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിരുന്നു. എന്നാൽ, പെരിന്തൽമണ്ണ സബ് ട്രഷറിയിലെ സ്ട്രോങ് റൂമിൽനിന്ന് ബാലറ്റ് പെട്ടി കാണാതായി. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന തപാൽ ബാലറ്റുകളിൽ 482 ബാലറ്റുകളുടെ ഒരുകെട്ട് കാണാതായെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും സബ് കലക്ടർ കോടതിയെ അറിയിക്കുകയും ചെയ്തു. കക്ഷികൾ ആവശ്യപ്പെട്ടതിനെ  തുടർന്നാണ് കേസ്‌ ബുധനാഴ്ച പരിഗണിക്കാൻ മാറ്റിയത്.   Read on deshabhimani.com

Related News