മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം: പി സി ജോർജിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെ കെ ശൈലജ



കൊച്ചി> കൈരളി ടിവി റിപ്പോർട്ടർ ഷീജയ്‌ക്കെതിരെ പി സി ജോർജ്ജ് നടത്തിയ പ്രതികരണം അങ്ങേയറ്റം അപലപനീയമാണെന്നും കേരളത്തിൻ്റെ പൊതു സാമൂഹ്യ സാംസ്‌കാരിക മണ്ഡലത്തിന് യോജിക്കാത്ത പ്രതികരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ. പി സി ജോർജ്ജിൻ്റെ പ്രതികരണം തൊഴിൽ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റവും സ്‌ത്രീ‌ത്വത്തിന് നേരെയുള്ള അതിക്രമവുമാണ്. ഇത്തരം പ്രതികരണങ്ങൾക്കെതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കണം. മാധ്യ പ്രവർത്തന രംഗത്ത് വളരെ മാന്യവും ധീരവുമായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷീജ. ഇത്തരം ജല്‌പനങ്ങളെ തൃണവൽഗണിച്ച് മുന്നോട്ടുപോവാൻ ഷീജയ്‌ക്ക് എല്ലാ പിൻതുണയുമറിയിക്കുന്നെന്നും കെ കെ ശൈലജ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.   Read on deshabhimani.com

Related News