മതവിദ്വേഷ പ്രസം​ഗം; പി സി ജോർജ് റിമാൻഡിൽ



തിരുവനന്തപുരം> മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ വഞ്ചിയൂര്‍ കോടതി 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്‌തു. രാവിലെ എട്ടോടെയാണ് പി സി ജോര്‍ജിനെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിന്‍രെ ചേംബറില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്‌ക്ലാസ്‌ മജിസ്ട്രേട്ട്‌  കോടതി ബുധനാഴ്‌ച ജോർജിന്റെ ജാമ്യം റദ്ദാക്കിയതിനു പിന്നാലെ വിഴിഞ്ഞം സിഐയുടെ നേതൃത്വത്തിലുള്ള സംഘം കൊച്ചി എ ആർ ക്യാമ്പിലെത്തിയാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. വെണ്ണല കേസിൽ ഹാജരാകാൻ പാലാരിവട്ടം പൊലീസ്‌ സ്റ്റേഷനിൽ എത്തിയ ജോർജിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. 4.20ന്‌ എആർ ക്യാമ്പിലേക്ക്‌ മാറ്റി. അര്‍ദ്ധരാത്രി 12.35 ഓടെയാണ്  ഫോർട് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം പിസി ജോര്‍ജുമായി  കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്.   Read on deshabhimani.com

Related News