പാത ഇരട്ടിപ്പിക്കൽ; പരശുറാം എക്‌സ്‌പ്രസ് നാളെമുതല്‍ ഭാഗികമായി സര്‍വീസ് നടത്തും



കൊച്ചി> കോട്ടയം റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ സാഹചര്യത്തിൽ മംഗലാപുരം- നാഗര്‍കോവില്‍ പരശുറാം എക്‌‌സ്‌പ്രസ് നാളെ മുതൽ ഷൊർണൂർവരെ സർവ്വീസ് നടത്തും. ട്രെയിൻ റദ്ദാക്കിയതിനെതിരെ യാത്രക്കാരുടെ പരാതി രൂക്ഷമായ സാഹചര്യത്തിലാണ് ഭാഗികമായി സര്‍വീസ് നടത്താൻ റെയില്‍വേ തീരുമാനിച്ചത്. കോട്ടയം പാത ഇരട്ടിപ്പിക്കലിനെ തുടര്‍ന്ന് പരശുറാം എക്‌‌സ്‌പ്രസ്  മെയ് 28 വരെ റദ്ദാക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കിയത് വലിയ യാത്രാദുരിതമായെന്ന് റിപ്പോർട്ടുകൾ ഉയർന്നതോടെയാണ് റെയിൽവേ തീരുമാനം മാറ്റിയത്. ഇന്നു മുതല്‍ ഈ മാസം 29 വരെ കോട്ടയം വഴിയുള്ള 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. Read on deshabhimani.com

Related News