കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നും നിയന്ത്രണം; പരശുറാം എക്‌സ്‌പ്രസ് റദ്ദാക്കി



കോട്ടയം> കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്നും നിയന്ത്രണം ഏര്‍പ്പെടുത്തി. പാത ഇരട്ടിപ്പിക്കല്‍ ജോലികള്‍ പുരോഗമിക്കുന്നതിനാലാണ് നിയന്ത്രണം. അതേസമയം, 21ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായും റെയില്‍വേ അറിയിച്ചു.  കോട്ടയം വഴിയുള്ള ട്രെയിനുകള്‍ പകല്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ഇന്നത്തെ പരശുറാം എക്‌സ്‌പ്രസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. നാളെ മുതല്‍ കോട്ടയം റൂട്ടില്‍ കടുത്ത നിയന്ത്രണമാണ്. റദ്ദാക്കിയ തീവണ്ടികള്‍ ചെന്നൈ-തിരുവനന്തപുരം- മെയ് 23 മുതല്‍ 27 വരെ തിരുവനന്തപുരം-ചെന്നൈ- മെയ് 24 മുതല്‍ 28 വരെ ബംഗളൂരു-കന്യാകുമാരി- ഐലന്‍ഡ് - മെയ് 23 മുതല്‍ 27 വരെ കന്യാകുമാരി-ബംഗളൂരു- മെയ് 24 മുതല്‍ 28 വരെ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് - മെയ് 20 മുതല്‍ 28 വരെ നാഗര്‍കോവില്‍- മംഗളൂരു പരശുറാം എക്സ്പ്രസ് - മെയ് 21 മുതല്‍ 29 വരെ കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി- മെയ് 21,23,24,26,27,28 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി - മെയ് 22, 23,25,26,27 തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് മെയ് 24 മുതല്‍ 28 വരെ ഷൊര്‍ണൂര്‍-തിരുവനന്തപുരം- വേണാട് മെയ് 25 മുതല്‍ 28 വരെ പുനലൂര്‍-ഗുരുവായൂര്‍ മെയ് 21 മുതല്‍ 28 വരെ ഗുരുവായൂര്‍-പുനലൂര്‍ മെയ് 21 മുതല്‍ 28 വരെ എറണാകുളം ജംഗ്ഷന്‍-ആലപ്പുഴ മെയ് 21 മുതല്‍ 28 വരെ ആലപ്പുഴ-എറണാകുളം ജംഗ്ഷന്‍ മെയ് 21 മുതല്‍ 28 വരെ കൊല്ലം- എറണാകുളം മെമു മെയ് 22 മുതല്‍ 28 വരെ എറണാകുളം-കൊല്ലം മെമു മെയ് 22 മുതല്‍ 28 വരെ എറണാകുളം- കായംകുളം മെയ് 25 മുതല്‍ 28 വരെ കായംകുളം- എറണാകുളം മെയ് 25 മുതല്‍ 28 വരെ തിരുനല്‍വേലി-പാലക്കാട് പാലരുവി മെയ് 27 പാലക്കാട്-തിരുനല്‍വേലി പാലരുവി മെയ് 28 കോട്ടയം-കൊല്ലം പാസഞ്ചര്‍ മെയ് 29 വരെ ആലപ്പുഴ വഴി തിരിച്ചു വിടുന്നവ തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്‌സ്പ്രസ് (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും) തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി എക്‌സ്പ്രസ് (21, 22) കന്യാകുമാരി-പുണെ ജയന്തി ജനത (12 മുതല്‍ 21 വരെയും 24 മുതല്‍ 28 വരെയും) കൊച്ചുവേളി-യശ്വന്ത്പുര എസി ട്രെയിന്‍ (27) കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്രഥ് (12, 19, 22, 26) കൊച്ചുവേളി-ഹുബ്ബാലി സൂപ്പര്‍ഫാസ്റ്റ് (12, 19, 26 തീയതികളില്‍) വിശാഖപട്ടണം-കൊല്ലം (12, 26 തീയതികളില്‍ വിശാഖപട്ടണത്തു നിന്നു പുറപ്പെടുന്നത്) ചെന്നൈ-തിരുവനന്തപുരം മെയില്‍ (20, 21, 22 തീയതികളില്‍ ചെന്നൈയില്‍ നിന്നു പുറപ്പെടുന്നത്) കന്യാകുമാരി-ബെംഗളൂരു ഐലന്‍ഡ് (21) കൊച്ചുവേളി- ശ്രീഗംഗാനഗര്‍ (21, 28) ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ് (20, 21 തീയതികളില്‍ ബെംഗളൂരില്‍ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം-ചെന്നൈ മെയില്‍ (22, 23) നാഗര്‍കോവില്‍-ഷാലിമാര്‍ ഗുരുദേവ് (22) കൊച്ചുവേളി-കോര്‍ബ (23, 26) യശ്വന്ത്പുര-കൊച്ചുവേളി ഗരീബ്രഥ് (22, 24, 26 തീയതികളില്‍ യശ്വന്ത്പുരയില്‍ നിന്നു പുറപ്പെടുന്നത്) തിരുവനന്തപുരം-വെരാവല്‍ (23) ദിബ്രുഗഡ്-കന്യാകുമാരി വിവേക് (21നു ദിബ്രുഗഡില്‍ നിന്നു പുറപ്പെടുന്നത്) ലോക്മാന്യതിലക്‌കൊച്ചുവേളി ഗരീബ്രഥ് (23, 27 തീയതികളില്‍ ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്) ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള (22 മുതല്‍ 26 വരെ ഡല്‍ഹിയില്‍ നിന്നു പുറപ്പെടുന്നത്) ഗാന്ധിധാം-നാഗര്‍കോവില്‍ (24നു ഗാന്ധിധാമില്‍ നിന്നു പുറപ്പെടുന്നത്) ലോക്മാന്യതിലക്‌കൊച്ചുവേളി (24നു ലോക്മാന്യതിലകില്‍ നിന്നു പുറപ്പെടുന്നത്) കൊച്ചുവേളി- യശ്വന്ത്പുര ഗരീബ്രഥ് (25) ശ്രീഗംഗാനഗര്‍-കൊച്ചുവേളി (24നു ശ്രീഗംഗാനഗറില്‍ നിന്നു പുറപ്പെടുന്നത്) ശ്രീമാത വൈഷ്‌ണോദേവി കത്ര-കന്യാകുമാരി ഹിമസാഗര്‍ (23ന് പുറപ്പെടുന്നത്) കൊച്ചുവേളി-ഭാവ്‌നഗര്‍ (26) കൊച്ചുവേളി- ലോക്മാന്യതിലക് (26) ഷാലിമാര്‍-നാഗര്‍കോവില്‍ ഗുരുദേവ് (25നു പുറപ്പെടുന്നത്) നിയന്ത്രണം ഏര്‍പ്പെടുത്തിയത് കന്യാകുമാരി-പുണെ ജയന്തിജനത 22ന് കായംകുളത്തിനും ചിങ്ങവനത്തിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും സില്‍ചര്‍- തിരുവനന്തപുരം 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 45 മിനിറ്റ് പിടിച്ചിടും. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് 22ന് എറണാകുളത്തിനും ഏറ്റുമാനൂരിനും ഇടയില്‍ 30 മിനിറ്റ് പിടിച്ചിടും. കോട്ടയം റൂട്ടില്‍ ഈ മാസം 28 വരെയാണ് നിയന്ത്രണം.   23 നാണ് പാതയില്‍ സുരക്ഷാപരിശോധന നടക്കുക. 28 ന് വൈകീട്ടോടെ ഇരട്ടപ്പാത തുറക്കും.   Read on deshabhimani.com

Related News