പറമ്പികുളം ഡാമിന്റെ ഷട്ടറിന് തകരാർ , പെരിങ്ങൽകുത്തിലേക്ക് വെളളമൊഴുകുന്നു:ചാലക്കുടിയിൽ ജാഗ്രത



തൃശൂർ> പറമ്പിക്കുളം ഡാമിൽ ഒരു ഷട്ടർ തകരാറിലായതോടെ പെരിങ്ങൽകുത്തിലേക്ക് വെള്ളമൊഴുകുന്നു. .ഉയർത്തി വച്ചിരുന്ന മൂന്ന് ഷട്ടറുകളിൽ ഒന്ന് താനേ കൂടുതൽ ഉയർന്നതോട 20000 ഘനയടി വെള്ളമാണ് പെരിങ്ങൽകുത്തിലേക്ക് അധികമായി ഒഴുകുന്നത്. ഇതോടെ ചാലക്കുടി പുഴയിൽ കനത്ത ജാ​ഗ്രത നിർദേശം പുറപ്പെടുവിച്ചു . മീൻ പിടിക്കാനോ കുളിക്കാനോ പുഴയിൽ ഇറങ്ങരുതെന്നും  ശക്തമായ ഒഴുക്കുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.  മൂന്ന് ഷട്ടറുകളിൽ മധ്യഭാ​ഗത്തുള്ള ഷട്ടറിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്.  അതേസമയം ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി.  ഒന്നര മീറ്റർ ഉണ്ടായിരുന്ന പുഴയിലെ വെള്ളം നാലര മീറ്റർ വരെ ഉയരുമെന്നാണ് മുന്നറിയിപ്പ് . കടവുകൾ എല്ലാം പൊലീസ്  അടച്ചു . ജാ​ഗ്രതാ നിർദേശം മൈക്ക് അനൗൺസ്മെന്റ് വഴി ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട് ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി പെരിങ്ങല്‍ക്കുത്തിന്റെ നാല് ഷട്ടറുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ഘട്ടം ഘട്ടമായി തുറന്ന് ചാലക്കുടി പുഴയിലേക്ക് 600 ക്യുമെക്‌സ് വെള്ളം തുറന്നുവിടുന്നതിനാല്‍ ഇതുമൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്ന് 4.5 മീറ്റര്‍ വരെ എത്താനിടയുണ്ട്. പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെങ്കിലും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു.  ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി നിലവില്‍ പൂര്‍ണമായി തുറന്നിരിക്കുന്ന ആറ് ഷട്ടറുകള്‍ക്കു പുറമെ, രാവിലെ ഏഴിനും ഒന്‍പതിനും ഇടയില്‍ രണ്ട് സ്ലൂയിസ് ഗേറ്റുകള്‍ കൂടി തുറക്കും. ഇതുവഴി 400 ക്യുമെക്‌സ്‌ക് അധിക ജലം കൂടി ചാലക്കുടി പുഴയിലേക്ക് എത്തുമെന്നതിനാല്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. കലക്ടർ അറിയിച്ചു. കേരള സംഘം സന്ദര്‍ശിക്കും ഡാം കേരളത്തിൽനിന്നുള്ള സാങ്കേതിക വിദഗ്ധരുടെ സംഘം സന്ദർശിക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തമിഴ്നാടിന് കത്തയക്കും. തമിഴ്നാട് ജലവിഭവ മന്ത്രി അടങ്ങുന്ന സംഘത്തോടൊപ്പം കേരളത്തിന്റെ ഉദ്യോഗസ്ഥരുടെ സംഘവും ചേരും. നിലവിലെ സാഹചര്യത്തിൽ വെള്ളപ്പൊക്ക ഭീഷണിയില്ല. സംസ്ഥാനത്തെ അണക്കെട്ടുകൾ മൺസൂണിനുമുമ്പ്‌ സാങ്കേതിക വിദഗ്ധരുടെ സംഘം കൃത്യമായി പരിശോധിച്ച്‌ സുരക്ഷ  ഉറപ്പാക്കാറുണ്ട്‌. കേരളത്തിലെ അണക്കെട്ടുകളുടെ ഷട്ടറുകളുടെ അവസ്ഥയിൽ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News