കോൺഗ്രസിനകത്ത്‌ ഏകാഭിപ്രായം വേണം: പന്ന്യൻ രവീന്ദ്രൻ

സിപിഐ ടൗൺ ഹാളിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന്റെ സമാപന ചടങ്ങിൽ വിപ്ലവഗായിക പി കെ മേദിനിയെ പന്ന്യൻ രവീന്ദ്രൻ ഉപഹാരം നൽകി ആദരിക്കുന്നു


കോഴിക്കോട്‌ > രാജ്യം അപകടകരമായ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കോൺഗ്രസിനകത്ത്‌ ഏകാഭിപ്രായംവേണമെന്ന്‌ മുതിർന്ന സിപിഐ നേതാവ്‌ പന്ന്യൻ രവീന്ദ്രൻ.  ദീർഘവീക്ഷണത്തോടെ പ്രവർത്തിച്ച്‌ എല്ലാം വിഭാഗം ജനങ്ങളെയും യോജിച്ചുകൊണ്ടുപോവാൻ ശ്രമിക്കേണ്ട കാലമാണ്‌. ഈ സമയത്ത്‌ കോൺഗ്രസ്‌ നല്ലചിന്തയോടെ നീങ്ങുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്നും പന്ന്യൻ പറഞ്ഞു.   ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75ാം വാർഷികാചരണ ഭാഗമായി സിപിഐ  ടൗൺ ഹാളിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന്റെ സമാപനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.  സെമിനാർ ദേശീയ കൗൺസിൽ അംഗം വാഹിദ നിസാം ഉദ്‌ഘാടനംചെയ്‌തു. ഇ കെ വിജയൻ എംഎൽഎ അധ്യക്ഷനായി. ടി വി ബാലൻ, എം നാരായണൻ,  പി ഗവാസ്, അജയ് ആവള  എന്നിവർ സംസാരിച്ചു.  കർഷക പ്രക്ഷോഭങ്ങളും കേരളത്തിന്റെ മുന്നേറ്റവും എന്ന വിഷയത്തിൽ എം പ്രകാശൻ,  സി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി കെ വിനോദൻ മോഡറേറ്ററായി.   ‘ഒഞ്ചിയം സമരസ്മരണകൾ’ വിഷയത്തിൽ കിസാൻ സഭാ അഖിലേന്ത്യാ സെക്രട്ടറി സത്യൻ മൊകേരി, ചരിത്രകാരൻ പി ഹരീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. പ്രൊഫ. കെ പാപ്പൂട്ടി മോഡറേറ്ററായി.  ‘നവോത്ഥാനത്തിന്റെ പൈതൃകവും വർത്തമാനകാല കേരളവും’ എന്ന വിഷയത്തിൽ ഗീത നസീർ, എ പി അഹമ്മദ് എന്നിവർ സംസാരിച്ചു. ഡോ. ശശികുമാർ പുറമേരി മോഡറേറ്ററായി. സമാപനച്ചടങ്ങിൽ വിപ്ലവഗായിക പി കെ മേദിനിയെ ആദരിച്ചു.  ജില്ലാ സെക്രട്ടറി കെ കെ ബാലൻ അധ്യക്ഷനായി. പി വസന്തം, ടി കെ രാജൻ, പി കെ നാസർ, ഇ സി സതീശൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News