വേലായുധൻ മുതൽ ഷാജഹാൻവരെ; പാലക്കാട്‌ ആർഎസ്‌എസ്‌ കൊന്നത്‌ 
21 സിപിഐ എം പ്രവർത്തകരെ



പാലക്കാട്‌ > ആർഎസ്‌എസും സംഘപരിവാറും ജില്ലയിൽ കൊന്നുതള്ളിയത്‌ 21 സിപിഐ എം പ്രവർത്തകരെ. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ്‌ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട സിപിഐ എം മരുതറോഡ്‌ ലോക്കൽ കമ്മിറ്റി അംഗം എസ്‌ ഷാജഹാൻ. സംഘപരിവാറിന്റെ വർഗീയതയെ ശക്തമായി എതിർക്കുന്നുവെന്ന കാരണത്താലാണ്‌ ഇടതുപക്ഷ - വിദ്യാർഥി - യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെ തുടർച്ചയായി വെട്ടിവീഴ്‌ത്തിയത്‌.   നൂറുകണക്കിന്‌ പ്രവർത്തകർക്ക്‌ ഈ വർഗീയസംഘത്തിന്റെ  ആക്രമണത്തിൽ പരിക്കേറ്റു. അക്രമത്തിലൂടെ നാട്ടിൽ അശാന്തിയും സംഘർഷവും വളർത്തി ജനങ്ങളിൽ ഭീതിയുണ്ടാക്കുക എന്നതാണ്‌  ആർഎസ്‌എസ്‌ തുടരുന്ന ശൈലി. ആർഎസ്‌എസിന്റെ സമൂഹവിരുദ്ധ പ്രവർത്തനം തടയുന്നവരെ ആദ്യം ഭീഷണിപ്പെടുത്തും.   വഴങ്ങാത്തവരെ അരിഞ്ഞുവീഴ്‌ത്തും. ജില്ലയിലാകെ വലതുപക്ഷ–-വർഗീയവാദികളുടെ ആക്രമണങ്ങളിൽ ഇതേവരെ 54 പ്രവർത്തകർ രക്തസാക്ഷികളായി. ഇതിൽ 21 സഖാക്കളെയും ആർഎസ്‌എസ്‌ –-ബിജെപി സംഘമാണ്‌ ഇല്ലാതാക്കിയത്‌. പ്രവർത്തകരെ കൊന്നൊടുക്കി സിപിഐ എമ്മിനെ തളർത്താമെന്ന വ്യാമോഹത്തിലാണ്‌ സംഘപരിവാർ. എന്നാൽ ഇവരുടെ കണക്കുകൂട്ടൽ തെറ്റിച്ച്‌ സിപിഐ എമ്മും ഇടതുപക്ഷവും ജില്ലയിൽ കൂടുതൽ കരുത്താർജിച്ചു.   എസ്‌എഫ്‌ഐ നേതാവായിരുന്ന കൊടുവായൂർ ഹൈസ്‌കൂളിലെ വേലായുധനുനേരെയാണ്‌ ആർ
എസ്‌എസ്‌ ജില്ലയിൽ ആദ്യം കൊലവാളുയർത്തിയത്‌.   കൊടുവായൂർ ഹൈസ്‌കൂളിലെ എസ്‌എഫ്‌ഐ യൂണിറ്റ്‌ സെക്രട്ടറിയായിരുന്ന വേലായുധനെ 1974 മാർച്ച്‌ 14നാണ്‌ ആർഎസ്‌എസ്‌ സംഘം ആക്രമിച്ചത്‌. നട്ടെല്ല്‌ തകർന്ന്‌ രണ്ട്‌വർഷത്തോളം അവശനിലയിൽ കിടന്ന വേലായുധൻ 1976 ഡിസംബർ 19നാണ്‌ രക്തസാക്ഷിയായത്‌. Read on deshabhimani.com

Related News