വെച്ചൂർ പശുക്കൾക്കായി ശോശാമ്മയുടെ പോരാട്ടത്തിന് പത്മശ്രീ തിളക്കം



തൃശൂർ> വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ശോശാമാ ടീച്ചർക്ക് രാജ്യത്തിൻ്റെ പത്മശ്രീ പുരസ്കാരം. കേരളത്തിന്റെ തനത് ഇനമായ ഈ കുഞ്ഞൻ പശുക്കളെ സങ്കരയിനം  ആക്കി മാറ്റാനുള്ള നീക്കത്തിനെതിരെ ടീച്ചറും ഒരു കൂട്ടം വിദ്യാർത്ഥികളും ചെറുത്ത് തോൽപ്പിക്കുകയായിരുന്നു. 1960 വരെ നിരവധി വീടുകളിൽ ഈ പശുക്കൾ ഉണ്ടായിരുന്നു. കോട്ടയം ജില്ലയിലെ വെച്ചൂർ ഗ്രാമത്തിന്റെ അഭിമാനം ആയിരുന്നു. ഔഷധ സമ്പന്നമാണ് വെച്ചൂർ പശുവിന്റെ പാൽ. എന്നാൽ പാൽ കുറവെന്ന പേരിലാണ് 1961 സർക്കാരിന്റെ ക്രോസ് ബ്രീഡിങ് പദ്ധതിയിൽ  ഈ പശു ഇനത്തേയും ഉൾപെടുത്തിയത്. എന്നാൽ കാർഷിക സർവകലാശാല മൃഗ ജനതിക വിഭാഗത്തിലെ അധ്യാപിക ആയിരുന്ന  ശോശാമ്മയുടെ   നേതൃത്വത്തിൽ  വെച്ചൂർ പശുവിനെ സംരക്ഷിക്കാൻ തീരുമാനിച്ചു. ആദ്യം 8 വെച്ചൂർ പശുക്കളെ വാങ്ങി യൂണിറ്റ് തുടങ്ങി. പിന്നീട് 24 എണ്ണത്തെ വാങ്ങി. വംശ നാശം നേരിടുന്ന ഈ വിഭാഗത്തെ സംരക്ഷിച്ചു. വാങ്ങിയത്  വെച്ചൂർ പശുക്കൾ അല്ലെന്ന് പറഞ്ഞ് വിവാദങ്ങൾ ഉണ്ടാകാൻ ശ്രമിച്ചു. പിന്നീട് ഇന്ത്യൻ കാർഷിക ഗവേഷണകൗൺസിലന്റെ അംഗീകാരം ലഭിച്ചു. ഇതിനിടെ 19 പശുക്കൾ വിഷബാധ  ഏറ്റു മരിച്ചു. ഇതിന് പിന്നിൽ വിവാദക്കാരായിരുന്നു. എന്നിട്ടും തളരാത ശോശാമ്മ ടീച്ചർ പിടിച്ചു നിന്നു. ഒപ്പം നല്ലവരായ കർഷകരും ഏതാനും വിദ്യാർഥികളും .ഇപ്പാഴും മണ്ണുത്തി വെറ്ററിനറി കോളേജിൽ അഭിമാനമായി വെച്ചൂർ പശുക്കളുണ്ട്. മണ്ണുത്തി. ഇന്ദിര നഗർ കൊല്ലപറമ്പിൽ വീട്ടിലാണ് ശോശാമ്മ താമസം. ഭർത്താവ് എബ്രഹാം വർക്കി (വെറററിനറി കോളേജ്)  രണ്ടു വർഷം മുമ്പ് മരിച്ചു. മക്കൾ: ഡോ മിനിറ ബേക്ക (അമേരിക്ക), ജോജി എബ്രഹാം (കാനഡ). Read on deshabhimani.com

Related News