ലോകമലയാളികളുടെ അനുഭവജ്ഞാനം പ്രയോജനപ്പെടുത്തും: പി ശ്രീരാമകൃഷ്ണന്‍



തിരുവനന്തപുരം പ്രവാസി മലയാളികളുടെ അനുഭവപരിജ്ഞാനവും വൈദഗ്‌ധ്യവും സമാഹരിച്ച് കേരളത്തിന് ഗുണകരമായ നിലയിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സോഷ്യൽ ഹാക്കത്തോൺ ലക്ഷ്യമായി ഏറ്റെടുക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാനായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് തൊഴിൽതേടുകയും ശേഷം നാട്ടിലേക്ക് തിരിച്ചുവരികയും ചെയ്യുന്നവരാണ് കേരളത്തിൽനിന്നുള്ള പ്രവാസികൾ. ഈ രണ്ടു വിഭാഗത്തിന്റെയും പ്രശ്നം ഏറ്റെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളിലേക്ക് നോർക്കയുടെ പ്രവർത്തനം കൂടുതൽ എത്തിക്കും. വിദേശപൗരത്വം സ്വീകരിച്ച മലയാളികളെക്കൂടി അഭിസംബോധന ചെയ്യുന്ന പദ്ധതി ആവിഷ്‌കരിക്കും. എല്ലാ ജില്ലയിലും നോർക്ക സെൽ സജീവമാക്കും. ലോകമലയാളികളുടെ ആഗോള കൂട്ടായ്മയായി രൂപീകരിച്ച ലോക കേരളസഭ ശക്തമായി മുന്നോട്ടുകൊണ്ടുപോകും. നോർക്ക റൂട്ട്സ്, പ്രവാസി ക്ഷേമനിധി ബോർഡ്, ഓവർസീസ് കേരള ഇൻവെസ്റ്റ്മെന്റ് കമ്പനി ലിമിറ്റഡ് എന്നിവയുടെ പ്രവർത്തനം ഏകോപിപ്പിച്ച്‌ കൂടുതൽ ഫലപ്രദമാക്കും. പ്രവാസി നിക്ഷേപം ആകർഷിക്കാനും നിക്ഷേപകർക്ക് ആവശ്യമായ മാർഗനിർദേശം നൽകാനുമുള്ള നോർക്ക ബിസിനസ്‌ ഫെസിലിറ്റേഷൻ സെന്റർ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News