ഭരണഘടന അസ്ഥിരപ്പെടുത്താൻ ശ്രമം: മന്ത്രി പി രാജീവ്



ആലുവ> ഭരണഘടനയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ജില്ലാ ലൈബ്രറി കൗൺസിൽ വികസനസമിതി ആലുവ യുസി കോളേജിൽ നടത്തുന്ന പുസ്തകോത്സവം  ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.പാർലമെന്റിലെ സ്വതന്ത്രസംവിധാനം ഇല്ലാതായി. ഗ്രന്ഥശാലകളിൽ വർത്തമാനകാല ഇന്ത്യയെക്കുറിച്ച് സ്വതന്ത്രമായ ചർച്ചകൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സിപ്പി പള്ളിപ്പുറം അക്ഷരദീപം തെളിച്ചു. അൻവർ സാദത്ത് എംഎൽഎ മുഖ്യാതിഥിയായി. പറവൂർ ബാബുവിന്റെ ‘എം രാമവർമ തമ്പാൻ: യുക്തിചിന്തയുടെ സൂര്യതേജസ്സ്‌'പുസ്തകം പ്രകാശിപ്പിച്ചു. യുസി കോളേജ് മാനേജർ ഫാ. തോമസ് ജോൺ വായനസന്ദേശം നൽകി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി കെ സോമൻ അധ്യക്ഷനായി. സെക്രട്ടറി എം ആർ സുരേന്ദ്രൻ, സാജു പോൾ, ജോസ് കരിമ്പന, പി തമ്പാൻ, കെ രവിക്കുട്ടൻ, കെ പി രാമചന്ദ്രൻ, ഷെറീന ബഷീർ എന്നിവർ സംസാരിച്ചു. പുസ്തകോത്സവത്തിൽ ദേശാഭിമാനി, ചിന്ത, മാതൃഭൂമി, മലയാളമനോരമ, എൻബിഎസ്, ഡിസി, കറന്റ്,  സിഐസിസി, പ്രണത, സമത, സാഹിത്യ അക്കാദമി, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി 70 പുസ്തകപ്രസാധകരുടെ 120 സ്റ്റാളുകളുണ്ട്. ജില്ലയിലെ ഗ്രന്ഥശാലകൾ, പൊതുജനങ്ങൾ ഉൾപ്പെടെയുള്ളവർക്ക് വിലക്കുറവിൽ  പുസ്തകങ്ങൾ വാങ്ങാം. ലൈബ്രറി കൗൺസിൽ വായനമത്സര പുസ്തകങ്ങളും ലഭിക്കും. ബുധൻ വൈകിട്ട് സമാപിക്കും. Read on deshabhimani.com

Related News