തോന്നയ്‌ക്കൽ ലൈഫ്‌ സയൻസ്‌ പാർക്ക്‌ : പിന്തുണ ഉറപ്പുനൽകി കേന്ദ്രം

കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയെ വ്യവസായ മന്ത്രി പി രാജീവ് 
സന്ദർശിച്ചപ്പോൾ


ന്യൂഡൽഹി തിരുവനന്തപുരം തോന്നയ്‌ക്കലിലെ ലൈഫ്‌ സയൻസ്‌ പാർക്കിന്‌ കേന്ദ്രം എല്ലാ പിന്തുണയും നൽകുമെന്ന്‌ കേന്ദ്ര രാസവസ്‌തു–- രാസവളം മന്ത്രി മൻസുഖ്‌ മാണ്ഡവ്യ ഉറപ്പുനൽകിയെന്ന്‌ മന്ത്രി പി രാജീവ്‌ പറഞ്ഞു. നൂറു കോടി വീതം മുതൽമുടക്കുള്ള നാല്‌ മെഡിക്കൽ ഉപകരണ പാർക്കിനുള്ള പദ്ധതിയാണ്‌ പരിഗണനയില്‍. പാർക്കിൽ കോമൺ ഫെസിലിറ്റി സെന്ററും  ലാബും സ്ഥാപിക്കുന്നതിടക്കം സഹായം അറിയിച്ചിട്ടുണ്ട്‌. മരുന്ന്‌ നിർമാണ യൂണിറ്റ്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും റെഡ്‌ കാറ്റഗറിയിൽ വരുന്നതും 1000 കോടി ആവശ്യമായതുമായതിനാൽ കേരളത്തിന്‌ അനുയോജ്യമല്ലെന്ന നിലപാടാണ്‌ കേന്ദ്രം സ്വീകരിച്ചത്‌. പകരമായി കെഎസ്‌ഐഡിപി നിർമിക്കുന്ന മരുന്നുകൾക്ക്‌ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മരുന്നുകൾക്ക്‌ നൽകുന്ന അതേ പരിഗണന നൽകി സംഭരിക്കാമെന്ന്‌ മന്ത്രി അറിയിച്ചിട്ടുണ്ട്‌. അടച്ചുപൂട്ടലിന്റെ വക്കിലുള്ള എച്ച്‌ഐഎല്ലിന്റെ ഭൂമി ഏറ്റെടുത്ത്‌ ഫാക്ട്‌ ഒരു നാനോ യൂറിയ ഫാക്ടറി സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന്‌ പി രാജീവ്‌ പറഞ്ഞു. Read on deshabhimani.com

Related News