മാധ്യമങ്ങളുടെ ഉടമസ്ഥതയിലേക്കും കുത്തകകളുടെ കടന്നുകയറ്റം: മന്ത്രി രാജീവ്



കൊച്ചി> ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും ഒന്നാക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് മാധ്യമങ്ങള്‍ ശക്തമായ വിമര്‍ശം നടത്തണമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിവേഗമാണ് മാധ്യമങ്ങള്‍ മാറുന്നത്. ഉള്ളടക്കത്തിലേക്കും നിലപാടിലേക്കും മാത്രമല്ല, ഉടമസ്ഥതയിലേക്കും കുത്തകകള്‍ കടന്നുകയറ്റം നടത്തുന്നു. ഈ സാഹചര്യങ്ങളില്‍ വീര്‍പ്പുമുട്ടുന്ന മാധ്യമപ്രവര്‍ത്തകര്‍ മറ്റുമേഖലകളിലേക്ക് മാറുന്ന പ്രവണതയേറുകയാണെന്നും മന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ കമ്മിറ്റി ആരംഭിക്കുന്ന കെ എം റോയി ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കെ എം റോയിയുടെ കാലഘട്ടത്തിലെ മാധ്യമപ്രവര്‍ത്തനമല്ല ഇപ്പോഴുള്ളത്. ആദരവോടെയുള്ള വിയോജിപ്പും വിമര്‍ശവും അക്കാലത്ത് പ്രധാനമായിരുന്നു. കോളമിസ്റ്റ് എന്ന നിലയില്‍ മാതൃകപരമായ പ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്. പുതിയ കാലത്തിന്റെ ശരിയായ മാധ്യമ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ കഴിയുന്ന ഒന്നായി മാറാന്‍ കെ എം റോയി ഫൗണ്ടേഷന്‍ ഫോര്‍ മീഡിയ സ്റ്റഡീസിന് കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു. സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം സംസ്ഥാന പ്രസിഡന്റ് എ മാധവന്‍ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മുഖ്യാതിഥിയായി. പ്രൊഫ. എം കെ സാനു, തോമസ് ജേക്കബ് എന്നിവര്‍ കെ എം റോയി അനുസ്മരണപ്രഭാഷണം നടത്തി. ഡോ. സെബാസ്റ്റ്യന്‍ പോള്‍, ടി ജെ വിനോദ് എംഎല്‍എ, ഫോറം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി വിജയകുമാര്‍, ജില്ലാ സെക്രട്ടറി കെ ജി മത്തായി എന്നിവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഇ?ഗ്നേഷ്യസ് ?ഗോണ്‍സാല്‍വസ് സ്വാ?ഗതവും കെ എം റോയിയുടെ മകനും ഫൗണ്ടേഷന്‍ വര്‍ക്കിങ് പ്രസിഡന്റുമായ അഡ്വ. മനു റോയി നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News