ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ട;എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്:മന്ത്രി പി രാജീവ്



കൊച്ചി> ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ടെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകളെല്ലാം  സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ്. അടിയന്തര ഘട്ടം വന്നാല്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ചുമതല നല്‍കിയെന്നും അപകട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. നദികളുടെ കൈവഴികളില്‍ ഒഴുക്കുള്ളതിനാല്‍ ഉയര്‍ന്നുവരുന്ന ജലനിരപ്പില്‍ ആശങ്കയില്ല .ഇടുക്കി ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഡാം നാളെ രാവിലെ പത്തിന് തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു ഷട്ടര്‍ 70 സമ.മീ ഉയര്‍ത്തി 50,000 ലിറ്റര്‍ ജലമാണ് പുറത്തുവിടുക.   Read on deshabhimani.com

Related News