ഇർഫാൻ ഹബീബിന് ചരിത്രമറിയുമോയെന്ന ചോദ്യം നിഷ്‌കളങ്കമല്ല: മന്ത്രി പി രാജീവ്



തിരുവനന്തപുരം> ഇർഫാൻ ഹബീബിനെപ്പോലുള്ള ചരിത്രപണ്ഡിതന് ചരിത്രമറിയുമോ എന്നുള്ള ചോദ്യം കേവലം നിഷ്‌കളങ്കതയുടേതല്ലെന്നും അതൊരു പദ്ധതിയുടെ ഭാ​ഗമാണെന്നും മന്ത്രി പി രാജീവ്. ബ്രിട്ടീഷ് ആധിപത്യത്തെ പിന്തുണച്ചവരും മാപ്പെഴുതി പുറത്തുവന്നവരും സ്വാതന്ത്ര്യസമര പോരാളികളാണെന്ന്‌ അവതരിക്കപ്പെടുന്ന കാലമാണിത്‌.  കോൺ​ഗ്രസിന്റെ ബാനറിൽ സ്വാതന്ത്ര്യസമരപോരാളിയായി സവർക്കർ അവതരിപ്പിക്കപ്പെട്ടതും യാദൃച്ഛികമല്ലെന്നും മന്ത്രി പറഞ്ഞു. സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ​ഗാന്ധിപാർക്കിൽ ജില്ലാ കമ്മിറ്റി  സംഘടിപ്പിച്ച 'ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ തൊഴിലാളി പ്രസ്ഥാനങ്ങളുടെ പങ്ക്'  എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു  മന്ത്രി. പ്രൊഫ. വി കാർത്തികേയൻ നായർ  വിഷയാവതരണം നടത്തി. മന്ത്രി വി ശിവൻകുട്ടി, സിഐടിയു ജില്ലാ സെക്രട്ടറി ജയൻ ബാബു, സിപിഐ എം ചാല ഏരിയ സെക്രട്ടറി എസ് ജയിൽ കുമാർ, പുല്ലുവിള സ്റ്റാൻലി, വി കെ മധു, പുഷ്പതല, പട്ടം വാമദേവൻ നായർ, ജയമോഹനൻ, എസ് ഐ സുന്ദർ, സലീം, കെ സി കൃഷ്ണൻകുട്ടി, മടവൂർ അനിൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News