ശ്രീ ശ്രീ സുരേന്ദ്രൻ ജി; കെ സുരേന്ദ്രനെ ട്രോളി പി ആർ ശിവശങ്കർ



തിരുവനന്തപുരം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ ട്രോളി പി ആർ ശിവശങ്കർ. താനടക്കമുള്ള വക്താക്കളെ മാറ്റി പുതിയ ആളുകളെ നിയമിച്ചതോടെയാണ്‌ ഫെയ്‌സ്‌ബുക്കിൽ ശിവശങ്കറിന്റെ ട്രോൾ. ‘ ശ്രീ ശ്രീ സുരേന്ദ്രൻ ജി ’ എന്ന്‌ അഭിസംബോധനയോടെയാണ്‌ പോസ്റ്റ്‌ തുടങ്ങുന്നത്‌. പുതിയ വക്താക്കളെ അഭിനന്ദിക്കുന്നു. തുടർന്ന്‌  ‘ ഇവരുടെ കൂടെ നാരായൺ നമ്പൂതിരിയും സന്ദീപ് വാര്യരും ഉം. ഇനി ചർച്ചയിൽ ശരിക്കും തീ പാറും ’ എന്നും പരിഹാസവുമുണ്ട്‌.     അതേസമയം, പി ആർ ശിവശങ്കറിനെ വക്താവ്‌ സ്ഥാനത്തുനിന്ന്‌ നീക്കിയതിനെതിരെ സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധമാണ്‌. ‘നാലക്ഷരം പറയാൻ കൊള്ളാവുന്ന ശിവശങ്കറിനെ മാറ്റി സന്ദീപുമാരെ വച്ച്‌ പരിഹാസ്യരാകാനാണോ ’ എന്നാണ്‌ ശിവശങ്കർ അനുകൂലികൾ ചോദിക്കുന്നത്‌. Read on deshabhimani.com

Related News