എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ജാമ്യം റദ്ദാക്കി



കൊച്ചി > എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ജാമ്യം എറണാകുളം ജില്ലാ കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥകള്‍ ആര്‍ഷോ ലംഘിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ. ഈ വ്യവസ്ഥ ലംഘിച്ചതിനാണ് കോടതി നടപടി. നേരത്തെ ഒന്നരമാസത്തോളം നീണ്ട ജയില്‍വാസത്തിന് ശേഷം ഓഗസ്‌റ്റിലാണ്‌ ആര്‍ഷോയ്ക്ക് ജാമ്യം ലഭിച്ചത്. സ്വാഭാവികമായ നടപടിയുടെ ഭാഗമായിട്ടാണ് ജാമ്യം റദ്ദാക്കിയിട്ടുള്ളത്. Read on deshabhimani.com

Related News