വിദ്യാലയങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത്‌ അപകടം; ജെൻഡർ ന്യൂട്രാലിറ്റി വന്നാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും: പി എം എ സലാം



മലപ്പുറം > വിദ്യാലയങ്ങളിൽ ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത്‌ അപകടകരമാണെന്ന്‌ മുസ്ലിം ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ജെൻഡർ ന്യൂട്രാലിറ്റി നടപ്പാക്കിയാൽ കുട്ടികളുടെ ശ്രദ്ധ പാളിപോകും, സ്വഭാവ ദൂഷ്യം ഉള്ളവരാകും, ജപ്പാൻ ഇതിന് ഉദാഹരണമാണ് ജപ്പാനിൽ ഫ്രീ സെക്‌സും ലിബറലിസവും വന്നതോടെ ജനസംഖ്യ കുറഞ്ഞു. മുതിർന്ന കുട്ടികളെ ഒരു ബഞ്ചിലിരുത്തി പഠിപ്പിക്കുന്നത്‌ ദോഷമാണെന്നും സലാം പറഞ്ഞു. ഹയർ സെക്കൻഡിയിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും ഒരു ബഞ്ചിൽ ഒരുമിച്ച്‌ ഇരിക്കുകയാണ്‌. അവരെ അതിന്‌ നിർബന്ധിക്കുന്നത്‌ എന്തിനാണ്‌?. അതിനുള്ള സാഹചര്യമുണ്ടാക്കുന്നത്‌ എന്തിനാണ്‌. അങ്ങനെ ഇരിക്കാത്തതുകൊണ്ട്‌ എന്ത്‌ പ്രയാസമാണ്‌ ഇപ്പോഴുള്ളത്‌. ഇത്‌ അപകടമാണ്‌. ഒരുമിച്ച്‌ ഇരിക്കാനുള്ള, കൂടുതൽ അടുക്കാനുള്ള ഇത്തരം കാര്യങ്ങൾ വന്നാൽ കുട്ടികൾക്ക്‌ പഠനത്തിൽനിന്ന്‌ ശ്രദ്ധമാറാനുള്ള എല്ലാ സാഹചര്യവുമുണ്ടെന്നും സലാം പറഞ്ഞു. Read on deshabhimani.com

Related News