ഷാർജ സുൽത്താന്‌ കൈക്കൂലി; സ്വപ്‌നയുടെ ആരോപണത്തോട്‌ പ്രതികരിക്കാനില്ലെന്ന്‌ കുഞ്ഞാലിക്കുട്ടി



കൊല്ലം > ഷാർജ സുൽത്താന്‌ കൈക്കൂലി നൽകിയെന്ന സ്വപ്‌ന സുരേഷിന്റെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന്‌ പ്രതികരിക്കാനില്ലെന്ന്‌ മുസ്ലിംലീഗ്‌ ദേശീയ ജനറൽ സെക്രട്ടറി പി കെ  കുഞ്ഞാലിക്കുട്ടി. ലോക കേരളസഭയിൽനിന്ന്‌  യുഡിഎഫ്‌ നേതാക്കൾവിട്ടുനിന്നത്‌ മിതമായ പ്രതിഷേധത്തിന്റെ ഭാഗമാണ്‌. നേതാക്കൾക്കും പ്രവർത്തകർക്കും രണ്ട്‌ നിലപാടാണോ എന്ന ചോദ്യം പ്രസക്തമല്ല. ഇക്കാര്യത്തിൽവിവാദത്തിനില്ല. യുഡിഎഫിൽഐക്യമില്ലെന്ന ആക്ഷേപം ശരിയല്ല. നേതാക്കൾവിശാല കാഴ്‌ചപ്പാടിൽഎടുത്ത തീരുമാനമാണ്‌ ബഹിഷ്‌കരണം. കോൺഗ്രസിലെ ചില നേതാക്കൾഎല്ലാം ഹൈജാക്ക്‌ ചെയ്യുന്നെന്ന ആരോപണം വിശ്വസിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വാർത്താസമ്മേളനത്തിൽപറഞ്ഞു. Read on deshabhimani.com

Related News