എം എം മണിക്കെതിരെ വംശീയ അധിക്ഷേപവുമായി പി കെ ബഷീർ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം



കൽപ്പറ്റ > എം എം മണി എംഎൽഎയ്‌ക്കെതിരെ വംശീയഅധിക്ഷേപവുമായി മുസ്ലിം ലീഗ്‌ നേതാവ്‌ പി കെ ബഷീർ എംഎൽഎ. 'കറുപ്പ് കണ്ടാൽ ഇയാൾക്ക് പേടി, പർദ കണ്ടാൽ ഇയാൾക്ക് പേടി, ഇനി എനിക്കുള്ള പേടിയെന്തെന്നാൽ, ഇവരുടെ സംസ്ഥാന കമ്മിറ്റിയിൽ എം എം മണി ചെന്നാൽ എന്തായിരിക്കും സ്ഥിതിയെന്നാണ്... കാരണം അയാളുടെ കണ്ണും മോറും കറുപ്പല്ലേ...' എന്നിങ്ങനെയായിരുന്നു ബഷീറിന്‍റെ പ്രസംഗം. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ  വയനാട് പര്യടന കൺവൻഷൻ വേദിയിലായിരുന്നു പികെ ബഷീർ എംഎൽഎയുടെ വിവാദ പ്രസംഗം. ഏറനാട്‌ എംഎൽഎയും മുസ്ലിം ലീഗ്‌ നേതാവുമായ ബഷീറിന്റെ അധിക്ഷേപത്തിനെതിരെ സമൂഹമാധ്യമങ്ങൾ രൂക്ഷമായ പ്രതിഷേധങ്ങളാണ്‌ ഉയരുന്നത്‌. എം എം മണിക്ക്‌ പിന്തുണയുമായി മന്ത്രി വി ശിവൻകുട്ടിയും കെ രാധാകൃഷ്‌ണനും രംഗത്തെത്തി.കറുപ്പോ വെളുപ്പോ അല്ല; ചുവപ്പാണ് മണിയാശാൻ... എന്ന് ശിവൻകുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. Read on deshabhimani.com

Related News