പി സി ജോർജിന്‌ നോട്ടീസ്‌; നാളെ ചോദ്യം ചെയ്യലിന്‌ ഹാജരാകണം



തിരുവനന്തപുരം> അനന്തപുരി ഹിന്ദു സമ്മേളനത്തിലെ വിദ്വേഷ പ്രസം​ഗത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് പി സി ജോർജിന് നോട്ടീസ് നൽകി. ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ  നാളെ രാവിലെ 11 ന്‌  ഫോർട്ട് എ സി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. ചോദ്യം ചെയ്യലുമായി സഹകരിക്കണം എന്ന ഉപാധിയിലാണ്‌  ജോർജിന് കഴിഞ്ഞദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചത്‌. അതേസമയം നാളെ തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തി കാര്യങ്ങൾ വിശദീകരിക്കുമെന്ന് പി സി ജോർജ്‌ ഇന്നലെ  പറഞ്ഞിരുന്നു. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ്  പറഞ്ഞത്. Read on deshabhimani.com

Related News