സന്ദീപിന്റെ ഓർമകൾ ജ്വലിച്ചു....

പി ബി സന്ദീപ് കുമാർ രക്തസാക്ഷിത്വ ദിനാചരണ പൊതുസമ്മേളനം എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യുന്നു


ചാത്തങ്കേരി > സിപിഐ എം പെരിങ്ങര ലോക്കൽ സെക്രട്ടറിയായിരുന്ന പി ബി സന്ദീപ് കുമാറിന്റെ ഒന്നാം രക്തസാക്ഷിത്വ വാർഷികം സമുചിതമായി ആചരിച്ചു. ചാത്തങ്കേരിയിലെ സ്‌മൃതി മണ്ഡപത്തിൽ  വെള്ളിയാഴ്ച രാവിലെ  ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ. ആർ സനൽകുമാർ പതാക ഉയർത്തി.  ഏരിയയിലെ  ബ്രാഞ്ചുകളിൽ പതാക ഉയർത്തലും പുഷ്‌പാർച്ചനയും നടന്നു. അഡ്വ. ഫ്രാൻസിസ് വി ആന്റണി അധ്യക്ഷനായി.   വൈകിട്ട് ചാത്തങ്കേരികടവിൽ നിന്ന്  പ്രകടനം ആരംഭിച്ചു.  വനിതകളടക്കം ആയിരക്കണക്കിനാളുകൾ പങ്കെടുത്തു.  എസ്എൻഡിപി ഹൈസ്കൂൾ ഗ്രൗണ്ടിൽ ചേർന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്‌തു. ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി  ആന്റണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു,  സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് നിർമലാ ദേവി, പി ആർ പ്രസാദ്, എ പത്മകുമാർ, അഡ്വ. ആർ സനൽ കുമാർ,  പി ബി ഹർഷകുമാർ,  ജില്ലാ കമ്മിറ്റി അംഗം എം വി സഞ്ജു തുടങ്ങിയവർ വേദിയിൽ  സന്നിഹിതരായി.  അഡ്വ. പ്രമോദ് ഇളമൺ സ്വാഗതവും സിബിച്ചൻ നന്ദിയും പറഞ്ഞു. സിപിഐ എം തിരുവല്ല ഏരിയ കമ്മിറ്റി ഓഫീസിൽ അഡ്വ. ഫ്രാൻസിസ് വി ആന്റണി പതാക ഉയർത്തി. അഡ്വ. ജനു മാത്യു അധ്യക്ഷനായി.           Read on deshabhimani.com

Related News