ജനങ്ങളെ റോഡുകളുടെ കാവൽക്കാരാക്കും: മുഹമ്മദ്‌ റിയാസ്‌



ന്യൂഡൽഹി പൊതുമരാമത്തുവകുപ്പിനു കീഴിലുള്ള റോഡുകളുടെ ഗ്യാരന്റി കാലാവധി (ഡിഫക്ട്‌ ലയബിലിറ്റി പീരിയഡ്‌–- ഡിഎൽപി) അടക്കമുള്ള വിശദാംശം വെബ്‌സൈറ്റ് വഴി എല്ലാവര്‍ക്കും ലഭ്യമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌.  റോഡിന്‌ കേടുപാടുണ്ടായാൽ ഡിഎൽപി എത്രവരെയെന്നും കരാറുകാരനും ഉദ്യോഗസ്ഥനും ആരെന്നും അവരുടെ നമ്പരുകളും സൈറ്റിലുണ്ടാകും. ഇവരെ വിളിച്ച്‌ കിട്ടുന്നില്ലെങ്കിൽ മന്ത്രിയുടെ ഓഫീസിലേക്കും വിളിക്കാം. ആദ്യം വെബ്സൈറ്റിലാകും വിവരങ്ങളെങ്കിൽ പിന്നീട്‌ റോഡ്‌ തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്നിടത്ത്‌ വിശദാംശങ്ങളുള്ള ബോർഡ്‌ സ്ഥാപിക്കും. ജനങ്ങൾ റോഡുകളുടെ കാവൽക്കാരായി മാറാൻ ഈ നടപടി സഹായകമാകും–ഡല്‍ഹിയില്‍- കേരള ഹൗസ്‌ ജീവനക്കാർ ഒരുക്കിയ സ്വീകരണത്തിൽ മന്ത്രി പറഞ്ഞു കേരളത്തിലെ ടൂറിസംമേഖലയുടെ പ്രധാന മാർക്കറ്റിങ്‌ കേന്ദ്രമാക്കി ഡൽഹിയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ വിപുല യോഗം വൈകാതെ വിളിക്കും. കേരള ടൂറിസത്തിന്‌ പ്രചാരണം നൽകുന്നതിനുള്ള കേന്ദ്രമായി കേരള ഹൗസിനെ മാറ്റും. ഡൽഹിയെ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ചുള്ള ടൂറിസം സർക്യൂട്ട്‌ പദ്ധതിക്ക്‌ രൂപം നൽകും. ഡൽഹി മലയാളികളെക്കൂടി പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News