ഓപ്പറേഷൻ മത്സ്യ : പിടിച്ചെടുത്തത്‌ 
6249 കിലോ മീനും ഇറച്ചിയും



തിരുവനന്തപുരം   ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ ക്യാംപയിനിന്റെ ഭാഗമായി ഒരാഴ്‌ചയ്‌ക്കിടെ പിടിച്ചെടുത്തത്‌ ഭക്ഷ്യയോഗ്യമല്ലാത്ത 180 കിലോ മാംസവും 6069 കിലോഗ്രാം മത്സ്യവും. ഞായറാഴ്‌ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 572 പരിശോധന നടത്തിയെന്ന്‌  മന്ത്രി വീണാ ജോർജ് പറഞ്ഞു. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 10 കട പൂട്ടിച്ചു. 65 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി. 18 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. നാല്‌ സാമ്പിൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്‌. ഒരാഴ്‌ചയ്‌ക്കിടെ 1704 പരിശോധനയാണ്‌ നടത്തിയത്‌. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 152 കടയ്‌ക്കെതിരെ നടപടിയെടുത്തു. 531 സ്ഥാപനത്തിന്‌ നോട്ടീസ് നൽകി.   ശർക്കരയിൽ മായം കണ്ടെത്താൻ ആവിഷ്‌കരിച്ച ഓപ്പറേഷൻ ജാഗറിയുടെ ഭാഗമായി 481 സ്ഥാപനം പരിശോധിച്ചു. ശർക്കരയുടെ 134 സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. പരിശോധന ശക്തമായി തുടരുമെന്ന് മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News