ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണം



അടൂർ വാണിജ്യ വ്യാപാര സ്ഥാപനങ്ങളെ തകർക്കുന്ന ഓൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നിയമം കൊണ്ടുവരണമെന്ന്‌ കേരള ഷോപ്സ് ആൻഡ്‌ കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്-മെ ന്റ്  എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. നിയമപരിഷ്കരണത്തിലൂടെ ചെറുകിട വ്യാപാരികളെ സംരക്ഷിച്ച് തൊഴിലാളികളുടെ തൊഴിൽസംരക്ഷണം ഉറപ്പുവരുത്താൻ കേന്ദ്രസർക്കാർ മുൻകൈ എടുക്കണം.  കേന്ദ്ര സർക്കാരിന്റെ പൊതുമേഖല സ്വകാര്യവൽക്കരണ നയം ഉപേക്ഷിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പി വി വിജയൻ നഗറിൽ (അടൂർ മേലേടത്ത് ഓഡിറ്റോറിയം) നടന്ന സമ്മേളനത്തിൽ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവൻ പതാക ഉയർത്തി.  പ്രതിനിധി സമ്മേളനം സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി ഡി ബൈജു സ്വാഗതം പറഞ്ഞു. കെ പി സഹദേവൻ അധ്യക്ഷനായി. അനുശോചനപ്രമേയം വാഴയിൽ ശശിയും രക്തസാക്ഷിപ്രമേയം രവി പ്രസാദും അവതരിപ്പിച്ചു. കെ പി ഉദയഭാനു, അഡ്വ. കെ അനന്തഗോപൻ, കെ രാജഗോപാൽ, പി ജെ അജയകുമാർ, സുനിത കുര്യൻ, പി ബി ഹർഷകുമാർ  എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. പി സജി പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഡ്വ. എസ് കൃഷ്ണമൂർത്തി   കണക്കും അവതരിപ്പിച്ചു. Read on deshabhimani.com

Related News