ഒഎൻജിസി ഹെലികോപ്റ്റർ അപകടം; മരിച്ചവരിൽ ഒരു മലയാളിയും

സഞ്ജു ഫ്രാൻസിസ്


കണ്ണൂർ>  മുംബൈയിൽ ഒഎൻജിസി ഹെലികോപ്റ്റർ കടലിൽ വീണ്‌ മരിച്ചവരിൽ കണ്ണൂർ സ്വദേശിയും. ചാലാട് പടന്നപ്പാലത്തെ ‘കൃപ’യിൽ കെ സഞ്ജു ഫ്രാൻസിസ് (38) ആണ് ബുധനാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. സർഫ് കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡ് എന്ന കാറ്ററിങ് കമ്പനിയിലെ ജീവനക്കരനാണ്‌. ഒഎൻജിസിയുടെ സാ​ഗർ കിരൺ എന്ന റിഗ്ഗിലേക്ക് ഭക്ഷണമെത്തിക്കാൻ പോകുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ കടലിൽ വീണത്. ഒഎൻജിസിയുടെ ആറ് ജീവനക്കാരും പൈലറ്റുമാരുൾപ്പടെ ഒമ്പതുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. നാലുപേർ മരിച്ചു.അഞ്ചുപേരെ രക്ഷപ്പെടുത്തി. പരേതനായ കെ സണ്ണി ഫ്രാൻസിസിന്റെയും മേരി അംബികയുടെയും മകനാണ് സഞ്ജു. സഹോദരൻ: ഡിക്സൺ ഫ്രാൻസിസ്. സഞ്ജു ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. സഞ്ചു ഫ്രാൻസിസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെയും  സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. Read on deshabhimani.com

Related News