വിദേശത്തുനിന്ന് വന്നാല്‍ നിർബന്ധിത സമ്പർക്കവിലക്ക്‌ ഇല്ല ; ഇളവ്‌ ഇന്നുമുതൽ



ന്യൂഡൽഹി ഒമിക്രോൺ പശ്‌ചാത്തലത്തിൽ അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക്‌ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്‌. ശനിയാഴ്‌ചമുതൽ പുതിയ മാർഗനിർദേശം പ്രാബല്യത്തിൽ വരും. രോഗഭീഷണിയുള്ള രാജ്യങ്ങളിൽനിന്നുള്ളവർ പരിശോധനയ്‌ക്ക്‌ വിധേയരാകണമെങ്കിലും രോഗമില്ലാത്തവർക്ക്‌ നിർബന്ധിത സമ്പർക്കവിലക്ക്‌ ഒഴിവാക്കും.   പോസിറ്റീവ്‌ ആകുന്നവരുടെ സാമ്പിളുകൾ ജീനോം പരിശോധനകൾക്കായി ഇൻസാകോഗ്‌ ലാബിലേക്ക്‌ അയക്കും. ഇതിന്റെ ഫലം വരുന്നതുവരെ നിലവിലെ മാനദണ്ഡപ്രകാരം സമ്പർക്കവിലക്കിൽ  കഴിയണം. Read on deshabhimani.com

Related News