നൂറിന്റെ നിറവിലേക്ക്‌ ഓംചേരി ; ആദരമൊരുക്കി ഡൽഹിയിലെ മലയാളി സംഘടനകൾ



ന്യൂഡൽഹി നൂറാം വയസ്സിലേക്ക്‌ പ്രവേശിക്കുന്ന നാടകാചാര്യൻ ഓംചേരി എൻ എൻ പിള്ളയ്‌ക്ക്‌ ആദരമൊരുക്കി ഡൽഹിയിലെ മലയാളി സംഘടനകൾ. കാനിങ് റോഡ് കേരള സ്കൂൾ അങ്കണത്തിൽ ഓംചേരി പ്രഭ എന്നപേരിൽ ആഘോഷം നടന്നു. നിരവധി സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെ നായകസ്ഥാനത്തുള്ള ഓംചേരി ഡൽഹിയിലെ മലയാളികളുടെ അംബാസഡറാണെന്ന് ഓൺലൈനായി ആശംസ നേർന്ന മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓംചേരി കോർണർ എന്നപേരിൽ കൊൽക്കത്തയിലെ രാജ്‌ഭവനിൽ അദ്ദേഹത്തിന്റെ പുസ്‌തകങ്ങൾക്ക്‌ ഒരിടമൊരുക്കുമെന്ന്‌ ഗവർണർ സി വി ആനന്ദബോസ്‌ പറഞ്ഞു. സുപ്രീംകോടതി ജഡ്ജി സി ടി രവികുമാർ, ചീഫ് സെക്രട്ടറി വി പി ജോയി, ജോൺ ബ്രിട്ടാസ് എംപി, മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ടി കെ എ നായർ, ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണുരാജാമണി, കവി വി മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. ‍ഡല്‍ഹി മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.   Read on deshabhimani.com

Related News