VIDEO - ഓഫ് റോഡിനിടെ മലക്കം മറിഞ്ഞ് വീണ്ടും മലകയറുന്നൊരു ജീപ്പ്; ഡ്രൈവർ വണ്ടൂരുകാരൻ സാബിർസാദ്



വണ്ടൂർ > ഒഫ് റോഡിനിടെ നാല്‌തവണ മലക്കം മറിഞ്ഞ് വീണ്ടും മലകയുറുന്നൊരു ജീപ്പ് സമൂഹ മധ്യമങ്ങളിൽ കൗതുക കാഴ്ച്ചയാവുകയാണ്. ഇടുക്കി വാഗമണ്ണിൽ നിന്നാണീ ദൃശ്യങ്ങൾ. ജീപ്പോടിച്ചത് വണ്ടൂർ പോരൂർ സ്വദേശിയും. ചെറുകോട് കറുത്തേടത്ത് പരേതനായ പോക്കർ, ഹഫ്‌സത്ത് ദമ്പതികളുടെ ആറ് മക്കളിൽ ഇളയവനായ സാബിർസാദ് (24) രണ്ട് വർഷങ്ങൾക്ക് മുമ്പാണ് ഓഫ് റോഡിൽ സജീവമാകുന്നത്. ഇതിനകം 40 തോളം ഓഫ് റോഡ് മത്സരത്തിൽ പങ്കെടുത്തിട്ടുണ്ട്. പങ്കെടുക്കുക മാത്രമല്ല മിക്കതിലും ഒന്നും, രണ്ടും സ്ഥാനങ്ങൾ നേടുക പതിവാണ്. വാഗമണ്ണിൽ നടൻ ജോജു പങ്കെടുത്ത അതേ മത്സരത്തിലാണ് സാബിറിന്റെ ഈ പ്രകടനവും. വാഹനകച്ചവടക്കാരായ മാതാവിൻ്റെ സഹോദരങ്ങൾക്കൊപ്പമായിരുന്നു സാബിർ വളർന്നത്. KL.10 ഓഫ് റോഡ് ക്ലബിൽ അംഗമായ സാബിർ ജില്ലയിലും, ജില്ലക്ക് പുറത്തുമുള്ള മിക്ക മലകളും കീഴടക്കിയിട്ടുണ്ട്. പെട്രോൾ മാരുതി ജിപ്സിയും, 1969 മോഡൽ ഡീസൽ വില്ലീസും സാബിറിന് സ്വന്തമായുണ്ട്. ഇതിനകം നാൽപതോളം ഇവൻ്റുകളിൽ പങ്കെടുത്ത് പല തവണ മറിഞ്ഞിട്ടുണ്ടെങ്കിലും ഇതുവരെ ഒരു ചെറിയ മുറിവ് പോലും പറ്റിട്ടിയില്ലെന്ന് സാബിർ പറയുന്നു. ഓഫ് റോഡിനു പുറമേ, റാലിയിലും സാബിർ പങ്കെടുത്തിട്ടുണ്ട്. ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ഓഫ് റോഡ് മത്സരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലാണ് ഈ 24 കാരൻ. Read on deshabhimani.com

Related News