പശുവിനെ തീറ്റാൻപോയയാൾ മരക്കൊമ്പ്‌ തലയിൽ വീണ്‌ മരിച്ചു



കോതമംഗലം> കുട്ടമ്പുഴ ഉരുളൻതണ്ണി വനത്തിൽ പശുവിനെ തീറ്റാൻപോയ കാവനാക്കുടി പൗലോസ് (65) മരക്കൊമ്പ്‌ തലയിൽ വീണ്‌ മരിച്ചു. തിങ്കൾ ഉച്ചയ്‌ക്ക്‌ പശുവുമായി വനത്തിലേക്ക് പോയ പൗലോസിനെ കാണാത്തതിനാൽ വൈകിട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ശക്തമായ മഴയെ തുടർന്ന് രാത്രി തിരച്ചിൽ അവസാനിപ്പിച്ചു. ചൊവ്വ രാവിലെ നടത്തിയ തിരച്ചിലിൽ അട്ടിക്കളം ഭാഗത്ത് മരക്കമ്പൊടിഞ്ഞ്‌ തലയിൽ വീണനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംസ്കാരം ബുധൻ രാവിലെ  കുറ്റിയാംചാൽ സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊടിയനുകൂടി വീട്ടിൽ അല്ലി. മക്കൾ: അജീഷ്, അനു. മരുമക്കൾ: ബേസിൽ, സവിത. Read on deshabhimani.com

Related News