വെള്ളാപ്പള്ളി മാത്യു അലക്‌സ് (ബാപ്പുജി) അന്തരിച്ചു



കോട്ടയം> വെള്ളാപ്പള്ളി ബ്രദേഴ്‌സ്, കുമരകം ബാക്ക് വാട്ടർ റിപ്പിൾസ് എന്നിവയുടെ ഉടമ മാത്യു അലക്‌സ് (ബാപ്പുജി- 63) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ 1.30 ന് സ്വവസതിയിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മുൻ ദേശീയ വൈസ് പ്രസിഡൻ്റും കോട്ടയം സെൻ്ററിൻ്റെ സ്ഥാപക ചെയമാനുമാണ്. പരേതരായ അലക്സാണ്ടറുടെയും മേരിക്കുട്ടിയുടെയും മകനാണ്. സംസ്ക്കാരം ഞായർ പകൽ മൂന്നരക്ക് പേരുർ സെൻറ് സെബാസ്റ്റ്യൻ ക്നാനായ പള്ളിയിൽ. ദേശാഭിമാനി കോട്ടയം യൂണിറ്റ്, തിരുവനന്തപുരം ഹെഡ് ഓഫീസ്, സിപിഐ എം ഓഫീസുകൾ എന്നിവയുടെ നിർമാണ ചുമതലകൾ ഏറ്റെടുത്തിരുന്നു. ഭാര്യ: ബിന്ദു മാത്യു വിതുര ഇടശ്ശേരിൽ  കുടുംബാഗം. മക്കൾ: പ്രിയ മാത്യു, അലക്സ് മാത്യു. മരുമക്കൾ: വിശാഖ് എബ്രാഹം ( വാഴയിൽ, വെളിയനാട്), റ്റാനിയ അന്ന തോമസ് (പൊട്ടൻകുളം, കൂട്ടിക്കൽ). സഹോദരങ്ങൾ: ഫെമിയ ഫിലിപ്പ്  കടുതോടിൽ, സൽജു ജോസ് കണ്ടോത്ത്, സബീന മർക്കോസ്   വാതക്കാട്, എബ്രഹാം അല്ക്സ്. മാത്യു അലക്സിൻ്റെ അകാല വേർപാടിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അനുശോചിച്ചു. Read on deshabhimani.com

Related News