ദേശാഭിമാനി ജീവനക്കാരി ജെ എസ് ശ്രീജ അന്തരിച്ചു



തിരുവനന്തപുരം > ദേശാഭിമാനി ​ഹെഡ് ഓഫീസിലെ ക്ലർക്ക്‌ മങ്കാട്ടുകടവ് ജയശ്രീയിൽ ജെ എസ് ശ്രീജ (40) അന്തരിച്ചു. പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകിട്ട് ആറോടെയാണ് മരിച്ചത്. സംസ്കാരം ശനിയാഴ്ച പകൽ 11ന് തൈക്കാട് ശാന്തികവാടത്തിൽ. വെള്ളായണി രാമ​ഗിരിയിൽ രഞ്ജിത് രാമകൃഷ്ണനാണ് (സ്പോർട്സ് കൗൺസിൽ) ഭർത്താവ്. മകൾ: ജ്വാല (ഒമ്പതാം ക്ലാസ് വിദ്യാർഥിനി). അമ്മ: ജയകുമാരി. അച്ഛൻ: ശ്രീധരൻ നായർ (റിട്ട. ജയിൽവകുപ്പ്). സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ഭർതൃപിതാവാണ്. മരണവിവരമറിഞ്ഞ് മെഡിക്കൽ കോളേജിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് തുടങ്ങിയവർ എത്തി അന്തിമോപചാരമർപ്പിച്ചു. Read on deshabhimani.com

Related News