നോര്‍ക്ക റൂട്ട്‌സ് വഴി 
23 നഴ്‌സുമാര്‍ സൗദിയിലേക്ക് ; പുതിയ അപേക്ഷയും ക്ഷണിച്ചു



തിരുവനന്തപുരം സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള  സ്റ്റാഫ് നഴ്‌സ്/ രജിസ്റ്റേർഡ് നഴ്‌സ് ഒഴിവുകളിലേക്ക്   നോർക്ക റൂട്ട്‌സ് മുഖേന 23 പേർ തെരഞ്ഞെടുക്കപ്പെട്ടു.  ബാക്കി നടപടി പൂർത്തിയാക്കി 90 ദിവസത്തിനകം ഇവർ സൗദി അറേബ്യയിൽ ജോലിയിൽ പ്രവേശിക്കും. വരും  മാസങ്ങളിൽ   കൊച്ചി, ബംഗളൂരു,  ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽ നടത്തുന്ന അഭിമുഖങ്ങളിൽ നോർക്ക റൂട്ട്‌സ്  വഴി പങ്കെടുക്കാൻ  അപേക്ഷിക്കാം. ബിഎസ്‌സി/പോസ്റ്റ് ബിഎസ്‌സി നഴ്‌സിങ്ങും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതാ നഴ്‌സുമാർക്കാണ് അവസരം. നോർക്ക റൂട്ട്‌സ് വഴി ഇന്റർവ്യൂവിൽ പങ്കെടുക്കാൻ rmt3.norka@kerala.gov.in   ഇ-–-മെയിലിൽ ബയോഡാറ്റ , ആധാർ, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിങ്‌ സർട്ടിഫിക്കറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റ്  ഫോട്ടോ(ജെ പി ജി ഫോർമാറ്റ് , വൈറ്റ് ബാക്ക്ഗ്രൗണ്ട് ) അയച്ച്‌  രജിസ്റ്റർ ചെയ്യാം. അപേക്ഷകർ അഭിമുഖത്തിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്ന സ്ഥലംകൂടി  പരാമർശിക്കണം. കൊച്ചി, ബംഗളൂരു, ഹൈദരാബാദ്, ഡൽഹി എന്നിവയിൽ സൗകര്യപ്രദമായത് തെരഞ്ഞെടുക്കാം.  വിശദാംശം. www.norkaroots.org  വെബ്‌സൈറ്റിൽ ലഭിക്കും . Read on deshabhimani.com

Related News