വാഹനത്തട്ടിപ്പ്‌: ധീരജ്‌ കൊലക്കേസ്‌ പ്രതി നിധിൻ ലൂക്കോസിനെതിരെ കൂടുതൽ അന്വേഷണം



തൃശൂർ > ഇടുക്കിയിലെ ഗവ. എൻജിനിയറിങ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയും കെഎസ്യു നേതാവുമായ നിധിൻ ലൂക്കോസിനെതിരെ കൂടുതൽ അന്വേഷണം. കെഎസ്‌യു  ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയായ നിധിനെ വാഹനം തട്ടിയെടുത്ത കേസിൽ മാള പൊലീസ്‌ പിടികൂടിയിരുന്നു.  ഈ വാഹനം ഉപയോഗിച്ച്‌ മറ്റു കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് പൊലീസ്‌ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിട്ടുണ്ട്‌. ധീരജിനെ കൊലപ്പെടുത്തിയ  കേസിൽ വിചാരണ നേരിടുന്ന ഘട്ടത്തിലാണ് വാഹനം വാടകയ്ക്കെടുത്ത് പണയം വച്ചതുമായി ബന്ധപ്പെട്ട വഞ്ചനാ കുറ്റത്തിന് നിധിൻ  പൊലീസിന്റെ  പിടിയിലായത്‌.  സ്വകാര്യ ആവശ്യത്തിനെന്നു പറഞ്ഞാണ് നിധിൻ വാഹനം വാടകയ്ക്കെടുത്തത്. വിശ്വാസ വഞ്ചന നടത്തി ഈ വാഹനം പണയം വച്ചു.   ഈ വാഹനമുപയോഗിച്ച് മറ്റ് കുറ്റ കൃത്യങ്ങൾ നടത്തിയിട്ടുണ്ടോയെന്ന്‌ പൊലീസ്‌ അന്വേഷിക്കും. കേസിൽ കൂട്ട് പ്രതികളെ കണ്ടെത്തണമെന്നും റിമാൻഡ്‌ റിപ്പോർട്ടിലുണ്ട്. പൊയ്യ സ്വദേശി സജീവന്റെ കാറാണ് മറ്റൊരു സുഹൃത്ത് വഴി നിധിൻ വാടകയ്‌ക്ക്‌  എടുത്തത്.  തുടർന്ന്‌ പണയം വച്ച കേസിലാണ് നിധിൻ ലൂക്കോസടക്കം രണ്ട് പേരെ മാള പൊലീസ് അറസ്‌റ്റ്‌  ചെയ്‌തത്.  കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനുമായി അടുത്ത ബന്ധമുള്ള ആളാണ് നിധിൻ ലൂക്കോസ്. Read on deshabhimani.com

Related News