സ്വർണക്കടത്ത്‌ : പ്രതികളുടെ വീട്ടിൽ എൻഐഎ റെയ്‌ഡ്‌



സ്വന്തം ലേഖകൻ തിരുവനന്തപുരം സ്വർണക്കടത്ത്‌ കേസിൽ പിടയിലായ  പ്രതികളുടെ വീടുകളിൽ എൻഐഎ റെയ്‌ഡ്‌. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന ഉച്ചവരെ നീണ്ടു. സ്വർണക്കടത്തിലെ മുഖ്യകണ്ണി പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി കെ ടി റമീസ്‌, തെന്നല പട്ടത്തൊടി അബ്ദു, കൊണ്ടോട്ടി ഐക്കരപ്പടിയിലെ മുഹമ്മദ്‌ ഷാഫി, വേങ്ങരയിലെ സെയ്‌തലവി (ബാവ) എന്നിവരുടെ വീടുകളിണ്‌ റെയ്‌ഡ് നടന്നത്‌‌‌. ഇവരുടെ വീടുകളിൽ കസ്‌റ്റംസ്‌  നേരത്തെ റെയ്‌ഡ്‌ നടത്തിയിരുന്നു. പുലർച്ചെ ആറുമുതൽ പകൽ രണ്ടുവരെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു   കെ ടി റമീസിന്റെ വീട്ടിലെ പരിശോധന.  കസ്‌റ്റംസ് പരിശോധനയിൽ ഇയാളുടെ വീട്ടിൽനിന്ന്‌ സ്വർണം കടത്താൻ ഉപയോഗിച്ചതെന്ന്‌ കരുതുന്ന ഗൃഹോപകരണങ്ങൾ കണ്ടെത്തിയിരുന്നു. ഭാഗങ്ങൾ അടർത്തിമാറ്റി  വീടിന്റെ പിറകിൽ‌ ഉപേക്ഷിച്ചനിലയിലായിരുന്നു അവ. സ്വർണക്കടത്തിന് റമീസ് പണം സമാഹരിച്ചവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവർക്ക് പണം എങ്ങനെ ലഭിച്ചുവെന്നാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്. റിയൽ എസ്റ്റേറ്റ്, ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇവരുടെ വീടുകളിൽനിന്ന്‌ പിടിച്ചെടുത്തതായാണ് വിവരം. ബന്ധുക്കളുടെ മൊഴിയും അന്വേഷകസംഘം രേഖപ്പെടുത്തി. തെന്നല പട്ടത്തൊടി അബ്ദുവിന്റെ കോട്ടക്കൽ കോഴിച്ചെന വാളക്കുളം മാമു ബസാറിലെ വീട്ടിൽ ഞായറാഴ്ച പുലർച്ചെയായിരുന്നു പരിശോധന. കൊണ്ടോട്ടി ഐക്കരപ്പടി പന്നിക്കോട്ടിൽ മുഹമ്മദ്‌ഷാഫി റമീസിന്റെ വലംകൈയാണ്‌. ലീഗ്‌, ബിജെപി നേതാക്കളുമായി ഷാഫിക്ക്‌ ബന്ധമുണ്ട്‌. റമീസിന്റെ കൂട്ടാളിയാണ്‌ വേങ്ങര സ്വദേശി പറമ്പിൽപ്പടി എടക്കണ്ടൻ വീട്ടിൽ സൈതലവി (ബാവ)‌. തബ്‌ലീഗ്‌ പ്രവർത്തകനായ സൈതലവി ഷെയ്‌ഖ്‌ ബാവ എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ഇയാൾക്ക്‌ ചില ഹാർഡ്‌വെയർ ഷോപ്പുകളിൽ പാർട്‌ണർഷിപ്പും വിദേശത്തും മുംബൈയിലും ബിസിനസുമുണ്ട്‌. Read on deshabhimani.com

Related News