എൻഐഎ റെയ്ഡ് : മലപ്പുറത്ത് 5 പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ



മലപ്പുറം> മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ട് ദേശിയ - സംസ്ഥാന ഭാരവാഹികൾ അടക്കം 5 പേർ കസ്റ്റഡിയിൽ. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എൻഐഎ - ഇ ഡി സംയുക്ത റൈയ്ഡിന് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലും  റെയ്‌ഡ് നടന്നു. വ്യാഴാഴ്ച പുലർച്ചെ 3 മണിയോടെയാണ് തിരൂർ, താനൂർ, വളാഞ്ചേരി, മഞ്ചേരി, വാഴക്കാട് എന്നിവിടങ്ങളി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും റൈയ്ഡ് നടത്തിയത്. മഞ്ചേരിയിൽ പോപ്പൂലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാം,  വാഴക്കാട്  ദേശിയ ജനറൽ സെക്രട്ടറി  നസറുദീൻ ഇളമരം, തിരൂർ തിരുന്നാവായയിലെ  സംസ്ഥാന പ്രസിഡൻറ് സി പി മുഹമ്മദ് ബഷിർ, സംസ്ഥാന സെക്രട്ടറി വളാഞ്ചേരി കെ മുഹമ്മദ് അലി എന്ന കുഞ്ഞിപ്പ , പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന ഓഫീസിലെ മുൻ അകൗണ്ടൻറ് താനൂർ കാട്ടിലങ്ങാടി കെ പി ജംഷീർ എന്നിവരെയാണ്  വീടുകളിലാണ് റെയ്ഡ് നടത്തി അറസ്റ്റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് മലപ്പുറം പുത്തനത്താണി പൂവൻ ചിനയിലെ മലബാർ ഹൗസ് എന്ന ഓഫീസിലും റൈയ്ഡ് നടത്തി. പുലർച്ചെ 3ന് ആരംഭിച്ച റൈയ്ഡ് 6 മണിയോടെയാണ് അവസാനിച്ചത്. അറസ്റ്റിലായ 5 പേരെയും എറണാകുളം എൻ ഐ എ - ഇ ഡി ഓഫീസിലിലേക്ക് റോഡു മാർഗം കൊണ്ടുപോയി. ജംഷീറിനെ നേരത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. വീടുകളിൽ നിന്നും ഓഫീസുകളിൽ നിന്നും നിരവധി രേഖകളുടെ സംഘം കസ്റ്റഡിയിലെടുത്തു.റെയ്ഡിൽ പ്രതീഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. പുത്തനത്താണിയിലും പൂവൻ ചിനയിലും ദേശിയ പാത ഉപരോധിച്ചു. Read on deshabhimani.com

Related News