അമരാവതിയിലും വിദ്വേഷക്കൊലയെന്ന്‌ പ്രചാരണം: അന്വേഷിക്കാന്‍ എന്‍ഐഎ



ന്യൂഡൽഹി ഉദയ്‌പുരിലേതിനു സമാനമായി മഹാരാഷ്ടയിലെ അമരാവതിയിലും മതവിദ്വേഷക്കൊല അരങ്ങേറിയെന്ന പ്രചാരണം ശക്തമായതോടെ കേസ് ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. മെഡിക്കൽ സ്‌റ്റോർ ഉടമയായ ഉമേഷ്‌ പ്രഹ്ലാദ്‌റാവു കോലെ (54) ജൂൺ ഇരുപത്തൊന്നിനാണ് ബൈക്കില്‍ പിന്തുടര്‍ന്ന്‌ എത്തിയവരുടെ കുത്തേറ്റു മരിച്ചത്.  പ്രവാചകനിന്ദ നടത്തിയ ബിജെപി ദേശീയ വക്താവ്‌ നൂപുർ ശർമയെ സമൂഹമാധ്യമങ്ങളിൽ കോലെ പിന്തുണച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിജെപി നേതാക്കളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ആദ്യം രം​ഗത്തുവന്നത്. കേസ്‌ എൻഐഎ ഏറ്റെടുത്തെന്നും ഗൂഢാലോചന, സംഘടനകളുടെ പങ്ക്‌, അന്താരാഷ്ട്ര ബന്ധം തുടങ്ങിയവ അന്വേഷിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മന്ത്രാലയം ട്വീറ്റുചെയ്തു.  മുഖ്യസൂത്രധാരനടക്കം ഏഴുപേർ അറസ്റ്റിൽ. ഇവർക്കെതിരെ യുഎപിഎ ചുമത്തി മെഡിക്കൽ സ്‌റ്റോർ അടച്ചശേഷം സ്‌കൂട്ടറിൽ മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി  കോലെയുടെ കഴുത്തിൽ കുത്തുകയായിരുന്നു. മറ്റൊരു സ്‌കൂട്ടറിൽ പിന്നാലെ എത്തിയ ഭാര്യയും മകനും കോലെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നഗരത്തിൽ ക്ലിനിക് നടത്തുന്ന വെറ്ററിനറി ഡോക്ടറായ യൂസഫ്‌ ഖാൻ ബഹാദൂർ ഖാനെ (44) കേസില്‍ കഴിഞ്ഞദിവസം  അറസ്‌റ്റുചെയ്‌തു. നൂപുർ ശർമയെ കോലെ പിന്തുണച്ചെന്ന് യൂസഫ്‌ ഖാൻ വാട്‌സാപ്‌ ഗ്രൂപ്പുകളിലൂടെ പരസ്യപ്പെടുത്തിയെന്നാണ്‌ കേസ്‌. Read on deshabhimani.com

Related News