എൻജിഒ യൂണിയൻ സമ്മേളനം: മഹാപ്രകടനത്തോടെ ഇന്ന് സമാപനം



തിരുവനന്തപുരം> ജീവനക്കാരുടെ മഹാറാലിയോടെ എൻജിഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്‌ ചൊവ്വാഴ്‌ച കൊടിയിറക്കം.  പകൽ മൂന്നിന്‌ യൂണിവേഴ്‌സിറ്റി കോളേജ്‌ പരിസരത്ത്‌ നിന്നാരംഭിക്കുന്ന പ്രകടനത്തിൽ മുപ്പതിനായിരത്തോളം ജീവനക്കാർ അണിചേരും. എൻജിഒ യൂണിയന്റെ സംഘടിത ശേഷി വിളിച്ചറിയിക്കുന്ന മഹാറാലി പുത്തരിക്കണ്ടം മൈതാനത്ത്‌ തയ്യാറാക്കിയ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സമാപിക്കും. വൈകിട്ട് അഞ്ചിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ, ആന്റണി രാജു തുടങ്ങിയവർ പങ്കെടുക്കും. സമാപന ദിവസം വനിതാ സെമിനാറോടെയാണ്‌ സമ്മേളന നടപടികൾക്ക്‌ തുടക്കമാവുക. പകൽ 11ന്‌ ജിമ്മി ജോർജ്‌ സ്റ്റേഡിയത്തിലെ സിഎച്ച്‌ അശോകൻ നഗറിൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്യും. ഐഷി ഘോഷ്‌, മഹയു റോയ്‌ തുടങ്ങിയവർ പങ്കെടുക്കും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംഘടനാ രേഖയ്‌ക്ക്‌ സമ്മേളനം അംഗീകാരം നൽകി. Read on deshabhimani.com

Related News