നെയ്യാറ്റിന്‍കര നഗരസഭയിൽ കോൺ​ഗ്രസ് അവിശ്വാസം വോട്ടിനിടാൻപോലും ആളില്ല

അവിശ്വാസത്തെ അതിജീവിച്ച ന​ഗരസഭാധ്യക്ഷൻ പി കെ രാജ്മോഹനെ ജനങ്ങള്‍ വരവേല്‍ക്കുന്നു


നെയ്യാറ്റിൻകര > നെയ്യാറ്റിന്‍കര ന​ഗരസഭാ ചെയർമാനെതിരെ കോൺഗ്രസ്‌ നൽകിയ അവിശ്വാസപ്രമേയത്തിന്‌ അപഹാസ്യമായ അന്ത്യം. വോട്ടിനിടാൻ പോലുമുള്ള ആളില്ലാത്തതിനാലാണ്‌ അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള കോൺഗ്രസ്‌ ശ്രമം പാളിയത്‌. 44 അംഗങ്ങളുള്ള നഗരസഭയിൽ അവിശ്വാസ പ്രമേയം വോട്ടിനിടണമെങ്കിൽ 22 അംഗങ്ങളെങ്കിലും വേണം.   ബിജെപി അംഗങ്ങളുടെ പിന്തുണയോടെ അവിശ്വാസം അവതരിപ്പിക്കാനായിരുന്നു കോൺഗ്രസ്‌ ശ്രമം. എന്നാൽ, അവസാനനിമിഷം ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽനിന്ന്‌ വിട്ടുനിന്നു. ഇതോടെ ചർച്ചയ്‌ക്കുപോലും എടുക്കാനാകാതെ കോൺഗ്രസ്‌ അപഹാസ്യരായി. എൽഡിഎഫ്‌ അംഗങ്ങൾ അവിശ്വാസത്തിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന്‌ നേരത്തെ അറിയിച്ചിരുന്നു.   എൽഡിഎഫിന്റെ നേതൃത്വത്തിൽ നടന്ന ആഹ്ലാദപ്രകടനം കെ ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയതു. നഗരസഭാ ധ്യക്ഷൻ പി കെ രാജ്‌മോഹൻ, സിപിഐ എം ഏരിയ സെക്രട്ടറി ടി ശ്രീകുമാർ, രാഘവൻനായർ, കൊടങ്ങാവിള വിജയകുമാർ, അരുമാനൂർ ശശി, സോളമൻ അലക്സ്, പ്രിയാ സുരേഷ്, കെ കെ ഷിബു, എൻ കെ അനിതകുമാരി, ഡോ. എം എ സാദത്ത് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News