നെയ്യാറിന്റെ കൂട്ടുകാരി ഡാളി അമ്മൂമ്മ 
ഇനി വയോജനകേന്ദ്രത്തിൽ

ഡാളി അമ്മൂമ്മയെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ 
വി ആർ സലൂജയുടെ നേതൃത്വത്തിൽ വയോജനകേന്ദ്രത്തിലേക്ക് മാറ്റുന്നു


കാട്ടാക്കട > നെയ്യാറിലെ മണൽ ഖനന മാഫിയകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നയിച്ച നെയ്യാറിന്റെ കൂട്ടുകാരിയെന്ന്‌ അറിയപ്പെട്ട ഡാളി അമ്മൂമ്മ ഇനി വയോജനകേന്ദ്രത്തിൽ. ഓലത്താന്നി സ്വദേശിനിയായ ഡാളി അമ്മൂമ്മയെ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വി ആർ സലൂജ എത്തിയാണ് ഇവിടേക്ക്‌ മാറ്റിയത്‌. ബന്ധുവായ പുല്ലുവിളാകത്ത് ചന്ദ്രികയുടെ വീട്ടിൽ  അഞ്ചു വർഷമായി താമസിച്ചുവരികയായിരുന്നു.   അർബുദ ബാധിതയായ ചന്ദ്രിക  മൂന്നു മാസമായി കിടപ്പിലാണ്‌.അതോടെ  അമ്മൂമ്മയ്‌ക്ക് ലഭിച്ചിരുന്ന പരിചരണവും നിലച്ചു. ഒരാഴ്ചയായി കൃത്യമായി ഭക്ഷണവും ലഭിക്കുന്നുണ്ടായില്ല.   ദയനീയ സ്ഥിതി അറിഞ്ഞാണ് നാട്ടുകാരികൂടിയായ വി ആർ സലൂജ ബുധനാഴ്ച  ഡാളി അമ്മൂമ്മ താമസിച്ചിരുന്ന വീട്ടിൽ എത്തിയത്.  അണ്ടൂർക്കോണത്തുള്ള  വയോജന സംരക്ഷണ കേന്ദ്രത്തിലേക്കാണ്‌ താൽക്കാലികമായി മാറ്റിയത്. ഭക്ഷണസാധനങ്ങളും പുതുവസ്ത്രങ്ങളും വാങ്ങിനൽകി. സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റാൻ ഇടപെടുമെന്നും  സലൂജ പറഞ്ഞു. Read on deshabhimani.com

Related News