പഞ്ചായത്ത് പ്രസിഡന്റ്‌ രാജിവയ്‌ക്കണം : സിപിഐ എം



പടിഞ്ഞാറത്തറ അഴിമതിയിൽ വിജിലൻസ്‌ അന്വേഷണം നേരിടുന്ന പടിഞ്ഞാറത്തറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്ന്‌ സിപിഐ എം പടിഞ്ഞാറത്തറ ലോക്കൽ കമ്മിറ്റി പ്രസ്‌താവനയിൽ പറഞ്ഞു.  കുടുംബശ്രീക്ക് കാടുവെട്ടുയന്ത്രം വാങ്ങിയതിൽ നടന്ന  അഴിമതിയിലാണ്‌ വിജിലൻസ്‌ അന്വേഷണം നേരിടുന്നത്‌. 2018-–-19 സാമ്പത്തിക വർഷം കുടുംബശ്രീ യൂണിറ്റുകളിൽനിന്നും 2100 രൂപഗുണഭോക്തൃവിഹിതം വാങ്ങി കാടുവെട്ടുയന്ത്രം വിതരണം ചെയ്തതിൽ ലക്ഷങ്ങളുടെ തട്ടിപ്പാണ്‌ നടന്നത്‌.  8000 രൂപ വിലയുള്ള യന്ത്രത്തിനാണ് 21500 ചിലവഴിച്ചതായി കാണിച്ചത്. 64 കുടുംബ ശ്രീ യൂണിറ്റുകൾക്കും 25 എസ്‌സി യൂണിറ്റുകൾക്കുമാണ് യന്ത്രം വിതരണം ചെയ്തത്. മാനന്തവാടിയിലെ സ്വകാര സ്ഥാപനത്തിൽ നിന്നാണ് വാങ്ങിയത്.  ഈ ഇനത്തിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ അഴിമതിയാണ്‌ നടന്നത്‌. കോറ്റഡ് 19 ഫസ്റ്റ് ലൈൻ ട്രീറ്റുമെന്റ്‌ സെന്ററിലേക്ക്‌  കട്ടിൽ വാങ്ങിയതിലും വൻ അഴിമതിയുണ്ട്‌. ഗുണനിലവാരം കുറഞ്ഞ കട്ടിൽ സ്വന്തം സ്ഥാപനത്തിലാണ് പ്രസിഡന്റ് ഉണ്ടാക്കിയത്.  ക്യാമ്പിലെത്തിയ 50 കട്ടിലുകൾ പൊതുജനം തടഞ്ഞിരുന്നു. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽനിന്നേ വാങ്ങാവൂ എന്ന് ഉത്തരവുണ്ട്. കോവിഡ് പ്രവർത്തനത്തിന്‌ മേൽനോട്ടം വഹിക്കാൻ താൽക്കാലിക ജീവനക്കാരനെ വെച്ചത് അഴിമതി നടത്താനാണ്‌. നോഡൽ ഓഫിസർ പഞ്ചായത്ത് ജീവനക്കാരനായിരിക്കണമെന്ന് ഉത്തരവുണ്ട്.  - കലാവധി അവസാനിക്കാറായപ്പോൾ ബസ് സ്റ്റാന്റിന് സ്ഥലം വാങ്ങുന്നതും ക്രമപ്രകാരമല്ല.  നിലവിൽ ടൗണിൽ ബസ് സ്റ്റാന്റ് ഉണ്ട്.  രഹസ്യമായാണ്‌ ഈ നീക്കം നടത്തുന്നത്‌. ഇതുസംബന്ധിച്ച്‌ സിപിഐ എം പരാതി നൽകിയിട്ടുണ്ട്‌. മാലിന്യം സ്‌കൂളിൽ തള്ളിയ വിഷയത്തിൽ പ്രധനാധ്യാപകനെ സസ്‌പെൻഡ്‌  ചെയ്ത് പ്രസിഡന്റ്‌ അപഹാസ്യനായിരിക്കുകയാണ്.  തനിക്കില്ലാത്ത അധികാരമാണ് പ്രസിഡന്റ് പ്രയോഗിച്ചത്. അഴിമതിയും കെടുകാര്യസ്ഥതയും  കൈമുതലാക്കിയ പ്രസിഡന്റ്‌ ഉടൻ രാജിവയ്‌ക്കണമെന്ന്‌ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.  പ്രദീപൻ കാവര, കെ രവീന്ദ്രൻ,  കെ സി ജോസഫ്,  എൻ ടി അനിൽകുമാർ,  കെ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു Read on deshabhimani.com

Related News