കേന്ദ്രത്തിന്‌ താക്കീതായി സിപിഐ എം ധർണ



കൽപ്പറ്റ കേരളത്തെ അവഗണിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ ബഹുജന പ്രതിരോധം തീർത്ത്‌ സിപിഐ എം. ജില്ലയിലെ ലോക്കൽ കേന്ദ്രങ്ങളിൽ ഒരാഴ്‌ചനീണ്ട പ്രതിഷേധം കേന്ദ്ര സർക്കാരിന്‌ താക്കീതായി. ഫെഡറൽ സംവിധാനംപോലും തകർത്ത്‌ കേന്ദ്രം സംസ്ഥാനത്തിനെതിരെ തിരിയുന്നതിനുള്ള ജനരോഷം പ്രതിഷേധപ്രകടനങ്ങളിലും ധർണയിലും അലയടിച്ചു. ഓരോ കേന്ദ്രങ്ങളിലും നിരവധിപേരാണ്‌ പങ്കെടുത്തത്‌.  തിങ്കൾ പുൽപ്പള്ളി വീട്ടിമൂലയിൽ നടന്ന പ്രതിഷേധ ധർണ സംസ്ഥാനകമ്മിറ്റി അംഗം ഒ ആർ കേളു എംഎൽഎ ഉദ്‌ഘാടനംചെയ്‌തു.  ബിന്ദു പ്രകാശ് അധ്യക്ഷയായി. എം രതീഷ്, കെ സത്താർ, ബൈജു നമ്പിക്കൊല്ലി, സി ഡി അജീഷ് എന്നിവർ സംസാരിച്ചു. കാപ്പിസെറ്റിൽ ജില്ലാ കമ്മിറ്റിയംഗം പി ടി ബിജു ഉദ്ഘാടനംചെയ്തു.  പ്രകാശ് ഗഗാറിൻ അധ്യക്ഷനായി. എ വി ജയൻ, ടി കെ ശിവൻ എന്നിവർ സംസാരിച്ചു മൂലങ്കാവിൽ ജില്ലാ കമ്മിറ്റി അംഗം സുരേഷ്‌ താളൂർ ഉദ്‌ഘാടനംചെയ്‌തു. ബി കെ അഹ്‌നസ്‌ അധ്യക്ഷനായി. കെ എൻ എബി സ്വാഗതവും കെ എ സാനിബ്‌ നന്ദിയും പറഞ്ഞു. കുപ്പാടിയിൽ ജില്ലാ കമ്മിറ്റി അംഗം ബീനാ വിജയൻ ഉദ്‌ഘാടനംചെയ്‌തു. വി പി സുഹാസ്‌ അധ്യക്ഷനായി. വി എൻ ഉണ്ണികൃഷ്‌ണൻ, ലിജോ ജോണി, പി കെ സുമതി എന്നിവർ സംസാരിച്ചു. ഈസ്‌റ്റ്‌ ബത്തേരി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ജില്ലാ കമ്മിറ്റി അംഗം എം മധു ഉദ്‌ഘാടനംചെയ്‌തു. കെ കെ കുര്യാക്കോസ്‌ അധ്യക്ഷനായി. ബേബി വർഗീസ്‌, ടി ജി ബീന, ടി കെ രമേശ്‌, പി കെ അനൂപ്‌ എന്നിവർ സംസാരിച്ചു. ബത്തേരി ലോക്കൽ കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ ജില്ലാ കമ്മിറ്റി അംഗം ബീനാ വിജയൻ ഉദ്‌ഘാടനം ചെയ്‌തു. എം എസ്‌ വിശ്വനാഥൻ അധ്യക്ഷനായി. എം സെയ്‌ത്‌, പി കെ രാമചന്ദ്രൻ, കെ സിയോഹന്നാൻ, പി സി രജീഷ്‌, ജിനീഷ്‌ പൗലോസ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News