കരിങ്കൽ ഉൽപ്പന്നങ്ങളുടെ വിലവർധന പിൻവലിക്കണം



മാനന്തവാടി യാർഡുകളിലെ കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് അന്യായമായി വിലവർധിപ്പിച്ചത് ഉടൻ പിൻവലിക്കണമെന്ന് ഗുഡ്സ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ (സിഐടിയു) മാനന്തവാടി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിൽ ക്വാറികളിലും ക്രഷറുകളിലും കരിങ്കൽ ഉൽപ്പന്നങ്ങൾക്ക് വിലവർധിപ്പിക്കാത്ത സാഹചര്യത്തിൽ  യാർഡുകളിൽ ഒരു നിയന്ത്രണവുമില്ലാതെയാണ് വില കൂട്ടുന്നത്. സാധാരണ ജനങ്ങളെയും ടിപ്പർ തൊഴിലാളികളെയും മറ്റ് അനുബന്ധ നിർമാണ മേഖലയെയും പ്രതിസന്ധിയിലാക്കി യാർഡുകളിലെ കരിങ്കല്ലുൽപ്പന്നങ്ങൾക്ക് വിലവർധിപ്പിച്ചത് പിൻവലിക്കാൻ യാർഡ് നടത്തിപ്പുകാർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങൾക്ക് നേതൃത്വംനൽകുമെന്ന്  ഗുഡ്സ് ഫെഡറേഷൻ സിഐടിയു മാനന്തവാടി ഏരിയാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. Read on deshabhimani.com

Related News