ഗവർണർക്കെതിരെ തൊഴിലാളി പ്രതിഷേധമിരമ്പി

ഗവർണറുടെ ഫാസിസ്റ്റ്‌ നിലപാടിനെതിരെ സിഐടിയു ജില്ലാ കമ്മിറ്റി ബത്തേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം


  ബത്തേരി ഗവർണറുടെ സേച്ഛാധിപത്യ നിലപാടുകൾക്കെതിരെ ബത്തേരിയിൽ തൊഴിലാളി പ്രതിഷേധമിരമ്പി. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനും സർവകലാശാലകളുടെ ഭരണത്തിൽ നിയമവിരുദ്ധമായി ഇടപെടാനുമുള്ള ഗവർണറുടെ നീക്കത്തിനെതിരെയാണ്‌ സിഐടിയു ജില്ലാ കമ്മിറ്റി ചൊവ്വ വൈകിട്ട്‌ ബത്തേരിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്‌. സംഘപരിവാർ ശക്തികളുടെ ഇംഗിതത്തിനൊത്ത്‌ പ്രവർത്തിക്കുന്ന ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ നാടിന്‌ അപമാനമാണെന്നും പദവിയിലിരിക്കാൻ യോഗ്യനല്ലെന്നും ഗവർണർ നഗരത്തിലുള്ളപ്പോൾ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തവർ വ്യക്തമാക്കി. സ്വതന്ത്ര മൈതാനിയിൽ ചേർന്ന പൊതുയോഗം സിഐടിയു ജില്ലാ ട്രഷറർ പി ഗഗാറിൻ ഉദ്‌ഘാടനംചെയ്‌തു. വൈസ്‌ പ്രസിഡന്റ്‌ എ രാജൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി വി വി ബേബി, സംസ്ഥാന കമ്മിറ്റി അംഗം പി ആർ ജയപ്രകാശ്‌ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി പി കെ രാമചന്ദ്രൻ സ്വാഗതവും കെ സി യോഹന്നാൻ നന്ദിയും പറഞ്ഞു. ചീരാൽ റോഡിൽനിന്ന്‌ തുടങ്ങിയ പ്രകടനത്തിൽ നൂറുകണക്കിന്‌ തൊഴിലാളികൾ പങ്കെടുത്തു. എം സെയ്‌ത്‌, കെ സുഗതൻ, എം എ സുരേഷ്‌, ടി പി ഷിജു, ജോയി മാനന്തവാടി, സ്‌റ്റെല്ല പീറ്റർ എന്നിവർ നേതൃത്വംനൽകി. Read on deshabhimani.com

Related News