പയ്യമ്പള്ളി–കാപ്പിസെറ്റ് റോഡ് 
നിർമാണ പ്രവൃത്തി തുടങ്ങി

പയ്യമ്പള്ളി ഭാഗത്ത്‌ കലുങ്ക്‌ നിർമാണ പ്രവൃത്തി ആരംഭിച്ചപ്പോൾ


മാനന്തവാടി കിഫ്‌ബി ധനസഹായത്താൽ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്ന പയ്യമ്പള്ളി കാപ്പിസെറ്റ് റോഡിന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചു. പയ്യമ്പള്ളി, ദാസനക്കര, പാക്കം,  പുൽപ്പള്ളി ടൗൺ വഴി കാപ്പിസെറ്റ് വരെയാണ് റോഡ് നവീകരണ പ്രവൃത്തി നടക്കുന്നത്. പതിനാറ് കിലോമീറ്റർ ദൂരമാണ് നവീകരണം.  40 കോടിയോളം രൂപയാണ് പ്രസ്തുത പദ്ധതിക്കായി കിഫ്‌ബി വകയിരുത്തിയത്‌. കേരള റോഡ് ഫണ്ട്‌ ബോർഡിന്റെ പ്രോജക്ട്‌ മാനേജ്മെന്റ് യൂണിറ്റാണ്‌  പദ്ധതിക്ക്‌ മേൽനോട്ടം വഹിക്കുന്നത്.  ഊരാളുങ്കൽ  സൊസൈറ്റിയാണ്‌  കരാർ ഏറ്റെടുത്തിരിക്കുന്നത്. ഒന്നര വർഷമാണ് പദ്ധതിയുടെ കാലാവധി. പരമാവധി വേഗത്തിൽ പദ്ധതി പൂർത്തീകരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്ന്  ഒ ആർ കേളു എംഎൽഎ പറഞ്ഞു. മാനന്തവാടി പ്രദേശത്തുള്ളവർക്ക് പുൽപ്പള്ളി, ബത്തേരി, നീർവാരം പ്രദേശത്തേക്ക് എത്താനും  ബത്തേരി താലൂക്കിലെ വിവിധ പ്രദേശങ്ങളിലെ ആളുകൾക്ക് വയനാട് മെഡിക്കൽ കോളേജ്, കണ്ണൂർ വിമാനത്താവളം എന്നിവിടങ്ങളിലേക്കും വടക്കേ വയനാട്ടിലെ വിവിധ ടൂറിസം കേന്ദ്രങ്ങളിലേക്കും എത്തിച്ചേരുന്നതിനും കഴിയുമെന്നതിനാൽ  കാർഷിക- കുടിയേറ്റ മേഖലകളുടെ വികസനത്തിന്‌ റോഡ്‌ മുതൽക്കൂട്ടാകും.    Read on deshabhimani.com

Related News